ചിരി വിതറി "ഗുഢാലോചന'
Friday, November 3, 2017 6:49 AM IST
ഇങ്ങളെന്തി​നാ​ണ് ജം​ഷീ​റേ (​ഹ​രീ​ഷ് ക​ണാ​ര​ൻ) സി​നി​മേ​ന്‍റെ 45-ാം മി​നി​റ്റി​ൽ ഗ​ൾ​ഫി​ന് പോ​യ​ത്.​ അ​തൊ​രു വ​ല്ലാ​ത്ത ച​തി​യാ​യിപ്പോയി. ചി​രി​ച്ചുചി​രി​ച്ച് ര​സം​പി​ടി​ച്ച് വ​രു​വാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കാ​ണ് നി​ങ്ങ​ടെ ഒ​രു നശിച്ച പോ​ക്ക്. അ​തു​വ​രെ​യു​ള്ള എ​ല്ലാ ആ​ലോ​ച​ന​ക​ളേ​യും അ​ത് ത​കി​ടം മ​റി​ച്ചി​ല്ലേ.. ​അ​ത്ര​യും നേ​രം ആ​ർ​ത്തു​ല്ല​സി​ച്ചി​രു​ന്ന​വ​ർ പെ​ട്ടെ​ന്ന് ഗൗ​ര​വ​ക്കാ​രാ​യി. പി​ന്നെ ഇ​ട​യ്ക്കി​ടെ ചി​രി, വീ​ണ്ടും ആ​ലോ​ച​ന​ക​ൾ... പ​റ​ഞ്ഞു​വ​രു​ന്ന​ത് കോ​ഴി​ക്കോ​ട്ടെ പി​ള്ളേ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യെക്കുറി​ച്ചാ​ണ്. ല​ക്കും ല​ഗാ​നു​മി​ല്ലാ​ത്ത വ​ണ്ടി​പോ​ലെ ആ​യി​രു​ന്നു ഈ ​ചെ​ക്കന്മാരു​ടെ പോ​ക്ക്. ബെ​ല്ലു​ണ്ട് ബ്രേ​ക്കു​ണ്ട് പ​ക്ഷേ, ഒ​ന്നും അ​വ​ർ​ക്ക് ഇ​ഷ്ട​ല്ലാ​ന്നേ..! അ​തു​കൊ​ണ്ട് അ​തൊ​ന്നും അ​വ​ർ ഉ​പ​യോ​ഗി​ച്ചി​ല്ല. പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റാ​നു​ള്ള ആ​ന്പി​യ​ൻ​സെ​ല്ലാം ചു​ള്ളന്മാർ ഉ​ണ്ടാ​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​ത്തി​രി നീ​ട്ടം കൂ​ടി പോ​യെ​ന്നു മാ​ത്രം.ആ​ലോ​ച​ന​യോ​ട് ആ​ലോ​ച​ന

ഒ​രു പ​ണി​യു​മി​ല്ലാ​ത്ത നാ​ല് യു​വാ​ക്ക​ളു​ടെ ക​ഥ​യി​ല്ല, ക​ഥ​യാ​ണ് ഗൂ​ഢാ​ലോ​ച​ന. പേ​രി​ലു​ള്ള ഗൗ​ര​വം ചി​ത്ര​ത്തി​ന് ല​വ​ലേ​ശ​മി​ല്ല.​ ചിരി​ക്കു​ക, ചി​രി​പ്പി​ക്കു​ക, ചി​രി​പ്പി​ച്ചുകൊ​ണ്ടേ​യി​രി​ക്കു​ക. ഇ​തു​മാ​ത്ര​മാ​യി​രു​ന്നു ഉ​ദ്ദേ​ശം. അ​ത് അ​വ​ർ ഏ​റെ​ക്കു​റെ വെ​ടി​പ്പാ​യി ചെ​യ്തി​ട്ടു​മു​ണ്ട്.​ വ​രു​ണ്‍ (​ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ), ​പ്ര​കാ​ശ​ൻ (അജു വർഗീസ്), ജം​ഷീ​ർ (​ഹ​രീ​ഷ് ക​ണാ​ര​ൻ), അ​ജാ​സ് (​ശ്രീ​നാ​ഥ് ഭാ​സി) എന്നീ നാ​ലു​പേ​രു​ടെ​യും ഭാ​വി​യെക്കുറി​ച്ചു​ള്ള ആ​ലോ​ച​ന​ക​ളാ​ണ് ഗൂ​ഢാ​ലോ​ച​ന​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. ​നാ​യ​ക​ൻ ആ​രെ​ന്നു ചോ​ദി​ച്ചാ​ൽ ഒ​രാ​ളെ ചൂ​ണ്ടിക്കാണി​ച്ച് ത​രാ​ൻ പ​റ്റി​ല്ല. അ​തി​പ്പോ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും റോ​ൾ മോ​ഡ​ൽ​സി​നെ അ​വ​ര​വ​ർ ത​ന്നെ തെര​ഞ്ഞെ​ടു​ക്ക​ട്ടെ എ​ന്നാ​യി​രി​ക്കാം സം​വി​ധാ​യ​ക​ൻ തോ​മ​സ് സെ​ബാ​സ്റ്റ്യ​നും തി​ര​ക്ക​ഥാ​കൃ​ത്ത് ധ്യാ​നും ക​രു​തി​യി​ട്ടു​ണ്ടാ​വു​ക. എ​ന്താ​യാ​ലും ചി​ത്ര​ത്തി​ൽ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യു​ള്ള ആ​ലോ​ച​ന​ക​ൾ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ കൊ​ള്ളുംവി​ധ​മാ​ണ് സം​വി​ധാ​യ​ക​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വേ​ഗം പ​ണ​മു​ണ്ടാ​ക്കാ​ൻ ബി​സി​ന​സാ​ണ് ന​ല്ല​ത്

ഒ​രു പ​ണി​യും ചെയ്യാൻ ക​ഴി​യാ​ത്ത​വ​രു​ടെ മ​ന​സി​ലേ​ക്ക് ആ​ദ്യം ഉ​ദി​ക്കു​ന്ന ചി​ന്ത കച്ചവടമാകും. ഇ​വി​ടെ​യും അ​വ​ൻ ത​ന്നെ​യാ​ണ് താ​രം. ജീ​വി​തം ക്ല​ച്ച് പി​ടി​പ്പി​ക്കാ​നു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ നെ​ട്ടോ​ട്ട​ത്തെ ചി​രി​യി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഹ​രീ​ഷ് ക​ണാ​ര​നും കൂ​ട്ട​രും. ത​ട്ടു​കേ​ടു​ക​ളും ഉൗ​രാ​ക്കു​ടു​ക്കു​ക​ളും ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി അ​വ​ർ​ക്കാ​പ്പം എ​ത്തു​ന്ന​തോ​ടെ ചി​ത്രം അ​ല്പം സീ​രി​യ​സ് മൂ​ഡി​ലേ​ക്ക് പോകും. ​മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ജം​ഷീ​റി​ന്‍റെ ഐ​ഡി​യ​ക​ളാ​യി​രു​ന്നു ചി​ത്ര​ത്തെ മു​ന്നോ​ട്ടുകൊ​ണ്ടുപോ​യ​തെ​ങ്കി​ൽ പി​ന്നീ​ട് പ​തി​യെ ചി​ത്രം മ​റ്റു​ള്ള​വ​രു​ടെ വ​രു​തി​യി​ലേ​ക്ക് സം​വി​ധാ​യ​ക​ൻ വി​ട്ടു​കൊ​ടു​ക്കു​ന്നു​ണ്ട്.പ​തി​വ് ഉൗ​രാ​ക്കു​ടു​ക്കു​ക​ൾ

ഒ​രു​പാ​ട് ഉൗ​രാ​ക്കു​ടു​ക്കു​ക​ൾ ക​ണ്ടി​ട്ടു​ള്ള പ്രേ​ക്ഷ​കരുടെ ഇ​ട​യി​ലേ​ക്ക് പ​തി​വ് ചേ​രു​വ​ക​ളു​മാ​യി ത​ന്നെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന സം​ഘ​വും എ​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​മ​ക​ളോ കാ​ര്യ​ങ്ങ​ളോ അ​ല്ല മ​റി​ച്ച്, അ​വ​ത​ര​ണ​ത്തി​ലൂ​ടെ പി​ടി​ച്ചി​രു​ത്താ​നാ​ണ് സംവിധായകൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ ചി​രി​യു​ടെ മേ​ലാ​ട ചു​റ്റി ത​ര​ക്കേ​ടി​ല്ലാ​ത്ത പ​രു​വ​ത്തി​ലേ​ക്ക് ചി​ത്ര​ത്തെ അ​വ​ർ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, ര​ണ്ടാം പ​കു​തി​യി​ലെ പ​ല ആ​ലോ​ച​ന​ക​ളും ശരിയായില്ല. ഹ​രീ​ഷ് ക​ണാ​ര​ൻ ആ​ദ്യപ​കു​തിയിൽ സൃഷ്ടിച്ച ആ​ന്പി​യ​ൻ​സ് ബാ​ക്കി​യു​ള്ള മൂ​ന്നു​പേ​ർ ചേ​ർ​ന്നി​ട്ടും അ​ങ്ങ് ഒ​ക്കാ​ത്ത​പോ​ലെ. അ​ജു വ​ർ​ഗീ​സ് ത​ഴ​ക്കം വ​ന്ന അ​ഭി​നേ​താ​വി​ന്‍റെ മേന്മ ​കാ​ട്ടി​യ​പ്പോ​ൾ ധ്യാ​ൻ പതിഞ്ഞ മട്ടിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ശ്രീ​നാ​ഥ് ഭാ​സി യൂ​ത്തന്മാരു​ടെ കൂ​ടെ കൂ​ടു​ന്പോ​ൾ കാ​ട്ടാ​റു​ള്ള പ്ര​സ​രി​പ്പ് ഗൂ​ഢാ​ലോ​ച​ന​യി​ൽ കാണിച്ചിട്ടില്ല.ര​ണ്ടാം പ​കു​തി​യി​ലെ ര​ണ്ടു​പേ​ർ

ര​ണ്ടാം പ​കു​തി​യി​ൽ എ​ത്തു​ന്ന ര​ണ്ടു​പേ​ർ ചി​ത്ര​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് തു​ള്ളി​യ​പ്പോ​ൾ സം​ഭ​വം ഉ​ഷാ​റാ​യി. ഷ​റ​ഫ് (​വി​ഷ്ണു ഗോ​വി​ന്ദ​ൻ),​ കോ​മ​ഡി​യു​ടെ ട്രാ​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ സം​വി​ധാ​യ​ക​ൻ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റ​ക്കി​യ തു​റു​പ്പ് ചീ​ട്ട്. ഹ​രീ​ഷ് ക​ണാ​ര​നോ​ളം വ​ന്നി​ല്ലെ​ങ്കി​ലും വി​ഷ്ണു ത​ന്‍റെ വേ​ഷം മു​ഷിപ്പി​ക്കാ​തെ ത​ന്നെ കൈ​കാ​ര്യം ചെ​യ്തു. മം​മ്ത മോ​ഹ​ൻ​ദാ​സ് അ​തി​ഥി താ​ര​മാ​യാ​ണ് എ​ത്തി​യ​തെ​ങ്കി​ലും ചി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക വേ​ഷ​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​യി​ക​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലെ​ങ്കി​ലും നി​ര​ഞ്ജ​ന അ​നൂ​പ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് കാഴ്ചവച്ചിരിക്കുന്നത്.പ​ശ്ചാ​ത്ത​ല സം​ഗീ​തം നന്നായി

ഗോ​പി സു​ന്ദ​ർ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം ചി​ത്ര​ത്തി​ന്‍റെ ന​ല്ലൊ​ഴു​ക്കി​ന് വേ​ണ്ടു​വോ​ളം സ​ഹാ​യി​ച്ചു. ഷാ​ൻ റ​ഹ്‌മാ​ൻ ഒ​രു​ക്കി​യ പാ​ട്ടു​ക​ൾ പ്രേ​ക്ഷ​കപ്രീ​തി നേ​ടു​ന്നവയാണ്. കോ​ഴി​ക്കോ​ടി​ന്‍റെ മ​നോ​ഹാ​രി​ത കാ​മ​റ​യി​ൽ പ​ക​ർ​ത്തിയ അ​ഖി​ലും ത​ന്‍റെ പ​ണി വൃത്തിയായി ചെയ്തു. ക്ലൈ​മാ​ക്സി​ൽ അനുഭവപ്പെട്ട ഇഴച്ചിൽ ഹരീഷ് കണാരനെ വീണ്ടും രംഗത്തിറക്കി സംവിധായകൻ ബാലൻസ് ചെയ്യുകയായിരുന്നു. ഒ​ന്നു​റ​പ്പാ​ണ് ചി​രി പ്ര​തീ​ക്ഷി​ച്ച് തി​യ​റ്റ​റി​ൽ ക​യ​റി​യാ​ൽ ഈ ​ഗൂ​ഢാ​ലോ​ചന സം​ഘം നി​ങ്ങ​ളെ കു​ടുകു​ടാ ചി​രി​പ്പി​ക്കും.

(ഹ​രീ​ഷ് ക​ണാ​രാ നി​ങ്ങ​ള് വ​ല്ലാ​ത്തൊ​രു പ​ഹ​യ​ൻ തന്നെ. ശരിക്കും നായകൻ നിങ്ങളാണ്.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.