Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Children's Day

Pathanamthitta

അ​ന്താ​രാ​ഷ്‌​ട്ര ബാ​ലി​കാ​ദി​നാ​ച​ര​ണ​വും ശി​ശു​ദി​നാ​ഘോ​ഷ​വും

പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ് സ​ങ്ക​ല്‍​പ്- ഹ​ബ് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വി​മ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, ശി​ശു സം​ര​ക്ഷ​ണം, ലിം​ഗ​സ​മ​ത്വം, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ഇ​ട​യാ​റ​ന്മു​ള എ​എം​എം എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജീ​വ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​എ​സ്. ത​സ്നീം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​നോ​ജ്, സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ആ​ശ പി. ​മാ​ത്യു, ഡി​എ​ച്ച്ഇ​ഡ​ബ്ല്യു ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ശു​ഭ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ സ്‌​പെ​ഷ്യ​ലി​സ്റ്റും ട്രെ​യി​ന​റു​മാ​യ എ. ​പി. ജോ​ബി, ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ദേ​വി​ച​ന്ദ​ന, ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​നൂ​പ് രാ​ജ് എ​ന്നി​വ​ര്‍ ക്ലാ​സ്ന​യി​ച്ചു.

District News

ശി​ശു​ദി​നം: ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​രം 15ന്

 ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​എം​സി​എ യൂ​ണി​റ്റ് എ​സ്. ജ​യ​ച​ന്ദ്ര​ന്‍ മെ​മ്മോ​റി​യ​ല്‍ ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 15ന് ​ബ​ത്തേ​രി വൈ​എം​സി​എ ഹാ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍, യു​പി, എ​ല്‍​പി വി​ഭാ​ഗ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ഉ​ച്ച​യ്ക്ക് 11, ഉ​ച്ച​യ്ക്ക് ഒ​ന്ന്, ഉ​ച്ച​ക​ഴി​ഞ്ഞ ര​ണ്ട് എ​ന്ന ക്ര​മ​ത്തി​ലാ​ണ് മ​ത്സ​രം. വി​ഷ​യ​ങ്ങ​ള്‍:​എ​ല്‍​പി വി​ഭാ​ഗം-​സൗ​ഹൃ​ദം(​സ​മ​യ​പ​രി​ധി: മൂ​ന്ന് മി​നി​റ്റ്, യു​പി വി​ഭാ​ഗം-​വ​ന്യ​ജീ​വി​ക​ളും ക​ര്‍​ഷ​ക​രും(​സ​മ​യ​പ​രി​ധി: നാ​ല് മി​നി​റ്റ്), ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം-​സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളും(​സ​മ​യ​പ​രി​ധി-​അ​ഞ്ച് മി​നി​റ്റ്.

പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തേ ദി​വ​സം ഉ​ച്ച​യ്ക്ക് 12ന്‌​പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണം. ഓ​രോ സ്‌​കൂ​ളി​ല്‍ നി​ന്നും എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​നും ര​ജി​സ്‌​ട്രേ​ഷ​നും 9847360924, 9961461466, 9447933141 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​ഇ. ഫി​ലി​പ്പ്, ഡോ.​ബ്ര​ജി​ത്ത് ജോ​സ​ഫ്, എ.​ടി. ഷാ​ജി, എ​ബി​ന്‍ ബേ​ബി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ശി​ശു​ദി​നാ​ഘോ​ഷം നടത്തി

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍​ ആരംഭിച്ചു. ഗ​വ. ജെ​ബി​എ​സി​ല്‍ ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നഗരസഭാ ചെ​യ​ര്‍​പേഴ്സൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ എം. ​അ​ലി ഫാ​ത്തി​മ, ആ​ര്‍.​വി. വി​ജ​യ​ബോ​സ്, മ​ഞ്ജു രാ​ജേ​ഷ്, വി.​എ​സ്. സ​ജീ​വ്കു​മാ​ര്‍, എ​സ്. വ​സു​മ​തി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സു​പ്രി​യാ മ​ഹേ​ഷ്, അ​ഡ്വ. എ​സ്.​ജെ. പ്ര​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up