x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര്‍​ണ​പ്പൊ​ലി​മ​യി​ൽ ജി​ല്ലാ​ത​ല ശി​ശു​ദി​നാ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 14, 2026 11:17 PM IST | Updated: November 14, 2026 11:17 PM IST

ചെ​റു​തോ​ണി: നി​റ​പ്പ​കി​ട്ടോ​ടെ ജി​ല്ല​യി​ല്‍ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ സ്കൂ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ഒ​ൻ​പ​തി​ന് ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് പ​താ​ക ഉ​യ​ര്‍​ത്ത​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന ശി​ശു​ദി​ന റാ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ്റ്റീ​ഫ​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ചെ​റു​തോ​ണി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​ലി​വി​യ ഷി​ബു (എ​ല്‍​പി​എ​സ് കാ​ല്‍​വ​രി മൗ​ണ്ട്) ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റീ​ന ജി​ന്‍​സ് (സെ​ന്‍റ് ജെ​റോം യു​പി​എ​സ് വെ​ള്ള​യാം​കു​ടി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി തോ​മ​സ് ശി​ശു​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്തു. വ​ര്‍​ണോ​ത്സ​വം വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജു നി​ള നി​ര്‍​വ​ഹി​ച്ചു.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജി ക​ണ്ണ​ന്‍, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ഡി​റ്റാ​ജ് ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ശി​ശു​ദി​ന​റാ​ലി​യി​ല്‍ ഇ​ടു​ക്കി ന്യൂ​മാ​ൻ എ​ൽ​പി സ്‌​കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.

Tags : Children's Day Celebrations NattuVishesham DistrictNews

Recent News

Corehub Up