വിമല സെൻട്രൽ സ്കൂളിൽ നടന്ന ശിശുദിനാഘോഷം.
ചാത്തന്നൂർ: കുട്ടികളുടെ നിഷ്കളങ്കതയും സർഗാത്മകതയും ആഘോഷമാക്കിയ ശിശുദിനാഘോഷം വിമല സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. സ്റ്റുഡന്റ് പ്രസിഡന്റ് റിഥ സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റുഡന്റ് പ്രധാനമന്ത്രി വി. എസ്. വസുദേവ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അസാൻ അലി, സ്റ്റുഡന്റ് സ്പീക്കർ എസ് അശ്വത്, സ്റ്റുഡന്റ് ഡെപ്യൂട്ടി സ്പീക്കർ പവിത്ര അരുൺ, സ്റ്റുഡന്റ് മിനിസ്റ്റേഴ്സ് ആദിത്യ എ നായർ, ത്രിയ ജയ്, വേദാന്ത് പ്രദീപ് എന്നിവർ സന്നിഹിതരായി.
സ്കൂൾ ഡയറക്ടർ ഫാ.വർഗീസ് കരിമ്പാലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജെറിൻ തുണ്ടിൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി ഏബ്രഹാം, പിടിഎ പ്രസിഡന്റ്, ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയോടനുബന്ധിച്ച് ഡോക്ടർ രേഷ്മ കൃഷ്ണൻ, മീര എന്നിവരുടെ നേതൃത്വത്തിൽ വിവിധ അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
Tags : Vimala Central School Nattuvishesham Districtnews