District News
നേമം: കുട്ടികളുടെ സർഗശേഷിയും നൈപുണ്യവികസനവും ലക്ഷ്യമാക്കി നേമം ഗവ. യുപി സ്കൂളിൽ സ്ഥാപിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം എം.വിൻസന്റ് എംഎൽഎ നിർവഹിച്ചു. ക്രിയേറ്റീവ് കോർണറിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമിച്ച കേക്കുമുറിച്ച് കുട്ടികൾക്ക് സമ്മാനിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു അധ്യക്ഷനായി.
സമഗ്ര ശിക്ഷാ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായാണ് നേമം ഗവൺമെന്റ് യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്.
കല്ലിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ബീന, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. വിജി, എസ്.പി. അനൂജ്, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പനവൂർ നിസാമുദീൻ, ജില്ലാ പ്രോഗ്രാം ഓഫിസർ കെ.എം. ഷാഹിന, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കോൺക്ലിൻ ജിമ്മി ജോൺ, സീനിയർ അധ്യാപിക എ.സി. അശ്വതി, ക്രിയേറ്റീവ് കോർണർ കോ-ഓർഡിനേറ്റർ പി.എസ്. ദിവ്യ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും പി.വി. ബിജു നന്ദിയും പറഞ്ഞു.
District News
കാഞ്ഞിരമറ്റം: ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിന് സമീപം അനുവദിച്ച മിനി മാസ്റ്റ ലൈറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം മാര്‍സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല് നിര്‍വഹിച്ചു. റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷത വഹിച്ചു.
വാര്‍ഡംഗം ജോബി ജോമി, സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്, എവര്‍ഗ്രീന്‍ സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെയ്മോള്‍ പുത്തന്‍പുര, ബിനു ജോണ്‍, ജയ്മോന് പുത്തന്‍പുരയ്ക്കല്‍, ജോര്‍ജുകുട്ടി കുന്നപ്പള്ളി, ടോമി ഈരൂരിക്കല്‍, മേരി തോമസ്, സജിമോന്‍ നാഗമറ്റം, ടോമി ഓലിക്കതകിടിയില്, റോയി ഇടിയാകുന്നല്, ബെന്നി വേങ്ങത്താനം, മാത്യു സെബാസ്റ്റ്യന്‍, ജയിംസ് പെരുമന, ജോഷി ഉതിരക്കുളം, തങ്കച്ചന് തെക്കേല്‍, അപ്പച്ചന് മുടന്തിയാനി, ടോണി കുറ്റിയാനി എന്നിവര്‍ പ്രസംഗിച്ചു.