സേവന പരിപാടികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ സ്പോർട്സ് വികസനവുമായി ബന്ധപ്പെട്ട സേവനപരിപാടികളുടെ ഉദ്ഘാടനം കണ്ണിമല സെന്റ് ജോസഫ് ഹൈസ്കൂളിൽ നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂളിന് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ചടങ്ങിൽ കൈമാറി.
2026ൽ എംജി യൂണിവേഴ്സിറ്റി ബിഎഡ് കോഴ്സിൽ ഒന്നാം റാങ്ക് ജേതാവായ പൂർവവിദ്യാർഥി ഷിനോ ശ്രീകുമാറിനെ യോഗത്തിൽ ആദരിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ‘മാനവികതയിൽ ഐക്യം’ എന്ന വിഷയത്തിൽ ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകി.
ലയൺസ് ക്ലബ് പ്രസിഡന്റ് ജിയോ ജോയി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അനീഷ സിഎസ്സി, പഞ്ചായത്തംഗം അജി വെട്ടുകല്ലാംകുഴി, പിടിഎ പ്രസിഡന്റ് രഞ്ജി പരിയാരത്തുകുന്നേൽ, ലയൺസ് ക്ലബ് സെക്രട്ടറി ഡോ. ജോജോ ജോർജ്, ട്രഷറർ ജി. രാജേഷ്, പ്രഫ. ജെ.സി. കാപ്പൻ എന്നിവർ പ്രസംഗിച്ചു.
Tags : Service Programs