കാളകെട്ടി: മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി അഴുത - കാളകെട്ടി ശബരി പിൽഗ്രിം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശബര്യാശ്രമത്തിൽ ആരംഭിക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ഇന്നു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ശബരി പിൽഗ്രിം ട്രസ്റ്റ് ചെയർമാൻ ഡോ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഇ.എസ്. ബിജു തീർഥാടന സന്ദേശവും മലഅരയ മഹാസഭ പ്രസിഡന്റ് എം.കെ. സജി അനുഗ്രഹപ്രഭാഷണവും നടത്തും. മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ബിനു മറ്റക്കര, മലഅരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ, ട്രസ്റ്റ് അഡ്വൈസർ കെ.വി. വിജയൻ, ശബര്യാശ്രമം പിൽഗ്രിം സെന്റർ പിആർഒ സുബിൻ വി. അനിരുദ്ധൻ എന്നിവർ പ്രസംഗിക്കും.
ഒരേസമയം ആയിരം പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം, അന്നദാനം, ശബരി ഹെൽത്ത് സെന്ററും മെഡിക്കൽ ക്യാമ്പും, ഇൻഫർമേഷൻ സെന്റർ, വെബ്സൈറ്റ്, പാർക്കിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ സമർപ്പണമാണ് നടക്കുന്നത്.
പത്രസമ്മേളനത്തിൽ ശബരി പിൽഗ്രിം ട്രസ്റ്റ് ട്രഷറർ ടി.പി. അരുൺനാഥ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്വാതി കെ. ശിവൻ, സി.എൻ. മധുസൂദനൻ എന്നിവർ പങ്കെടുത്തു.