ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയേർഡ്) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. ജനറൽ മെറിറ്റിലേക്ക് 22നും, സംവരണ വിഭാഗത്തിലേക്ക് 24നും മാനേജ്മെന്റ് വിഭാഗത്തിലേക്ക് 25നും പ്രവേശനം നടത്തും. അപേക്ഷകർ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11നകം കോഴിക്കോട് എഡബ്ല്യൂഎച്ച് കോളജിൽ ഹാജരാകണം. ഫോണ്‍: 0494 2407016, 2407017.
എംഎ ഇക്കണോമിക്സിന് സീറ്റ് ഒഴിവ്
തൃശൂർ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിൽ എംഎ ഇക്കണോമിക്സിന് എസ് ടി (മൂന്ന്), പിഡബ്ല്യൂഡി (ഒന്ന്), ബിപിഎൽ (ഒന്ന്) സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശന പരീക്ഷ എഴുതിയവർ രേഖകളും ഫീസും സഹിതം 24ന് രാവിലെ 10.30ന് സെന്ററിൽ ഹാജരാകണം. എസ്ടി വിഭാഗത്തിന്റെ അഭാവത്തിൽ അർഹരായ എസ്സി വിഭാഗത്തെ പരിഗണിക്കും. ഫോണ്‍: 0487 2384656.
ബിപിഎഡ് പ്രവേശന കൗണ്‍സലിംഗ്
ബിപിഎഡ് (നാല് വർഷം) റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. റാങ്ക് 175 വരെയുള്ളവർ 22ന് രാവിലെ 10.30ന് എല്ലാ രേഖകളും സഹിതം സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ കൗണ്‍സലിംഗിന് ഹാജരാകണം. സംവരണ വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എൽഎൽബി പുതുക്കിയ റാങ്ക് ലിസ്റ്റ്
ത്രിവത്സര എൽഎൽബി (20122015 ബാച്ച്) പുതുക്കിയ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. അപേക്ഷകർ പുതുക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ ബിഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി മാർച്ച് 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
എംബിഎ രണ്ടാം സെമസ്റ്റർ (ജൂണ്‍ 2018), മൂന്നാം സെമസ്റ്റർ (ഡിസംബർ 2017) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
അക്കാഡമിക് കൗണ്‍സിൽ യോഗം
അക്കാഡമിക് കൗണ്‍സിൽ യോഗം ജൂലൈ 23ന് രാവിലെ 10ന് സെനറ്റ് ഹൗസിൽ ചേരും.
ബിഎസ് സി സുവോളജി എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി സുവോളജി/അക്വാകൾച്ചർ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിനായി തൃശൂർ ജില്ലയിലെ കോളജുകളിലെ അധ്യാപകർ 26ന് രാവിലെ 10ന് പുല്ലൂട്ട് കെകെടിഎം ഗവ. കോളജിൽ ഹാജരാകണം.
നാലാം സെമസ്റ്റർ ബിഎസ് സി സുവോളജി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ അധ്യാപകർ 26ന് രാവിലെ 10.30ന് വിക്ടോറിയ കോളജിൽ ഹാജരാകണം.
അക്കാഡമിക് കൗണ്‍സിൽ വോട്ടെടുപ്പ്
സർവകലാശാലാ അക്കാഡമിക് കൗണ്‍സിൽ അധ്യാപക മണ്ഡലത്തിലെ വോട്ടെടുപ്പ് 25ന് രാവിലെ ഒന്‍പത് മുതൽ 12 വരെ കോളജുകളിലും സർവകലാശാലാ ഡിപ്പാർട്ടുമെന്റുകളിലും നടക്കും. വോട്ടെണ്ണൽ 29ന് രാവിലെ പത്തിനു സർവകലാശാലാ സെനറ്റ് ഹൗസിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
ശിൽപ്പശാല
ദേശീയ വായനാവാരത്തോടനുബന്ധിച്ച് കാഴ്ചവൈകല്യമുള്ളവർക്ക് കൂടി ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലൈബ്രറികളെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ "ആക്സസിബിൾ ബുക്സ് ആൻഡ് ലൈബ്രറീസ്’ എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലാ സിഎച്ച്എംകെ ലൈബ്രറി 24ന് രാവിലെ പത്തിന് ശിൽപ്പശാല സംഘടിപ്പിക്കുന്നു. ബുക്ക് ഷെയർ ഏഷ്യാ തലവൻ ഡോ. ഹോമിയാർ മൊബേദ്ജി, ഇന്ത്യാ വിഭാഗം മേധാവി സൈനബ് ചിൻകുംവാല, ചക്ഷുമതി കേരള മാനേജിംഗ് ട്രിസ്റ്റി രാം കമൽ എന്നിവർ നേതൃത്വം നൽകും. ശിൽപശാലക്ക് പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 9447627332, 9446243420.
എൻഎസ്എസ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
എൻഎസ്എസ് 201819 വർഷത്തെ എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ, വോളണ്ടിയർ എന്നിവർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും എൻഎസ്എസ് ഓഫീസിൽ ജൂലൈ പത്തിനകം സമർപ്പിക്കണം.
അധ്യാപക പരിശീലനം
അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളജ് ശാസ്ത്രസാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകർക്ക് ഡിസൈനിംഗ് ഔട്ട്കം ബേസ്ഡ് കരികുലം എന്ന വിഷയത്തിൽ ജൂലൈ അഞ്ചിന് തുടങ്ങുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 28. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.