Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു കോ​ള​ജു​ക​ൾ 26-ന​കം അ​പേ​ക്ഷി​ക്ക​ണം
തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, അ​റ​ബി​ക് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സീ​റ്റ് 201920 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ വ​ർ​ധി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി സ്റ്റാ​റ്റ്യൂ​ട്ടി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​ന്ന​തി​നും ചാ​ല​ൻ​സ​ല​റു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും അ​നു​മ​തി തേ​ടു​ന്ന​തി​നും സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ അ​ട​സ്ഥാ​ന​ത്തി​ൽ ബി​രു​ദ ത​ല​ത്തി​ൽ ആ​ർ​ട്സ്, ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ, ബി​വോ​ക് എ​ന്നി​വ​ക്ക് പ​ര​മാ​വ​ധി 60 സീ​റ്റും, സ​യ​ൻ​സി​ന് 48 ഉം, ​മ​റ്റ് വി​ഷ​യ​ങ്ങ​ൾ​ക്ക് 50 സീ​റ്റും അ​നു​വ​ദി​ക്കും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി 20 സീ​റ്റും മ​റ്റ് വി​ഷ​യ​ങ്ങ​ൾ​ക്ക് 30 സീ​റ്റും അ​നു​വ​ദി​ക്കും. മേ​ൽ വ​ർ​ധ​ന​വി​ന് അ​നു​സൃ​ത​മാ​യി മാ​ർ​ജി​ന​ൽ ഇ​ൻ​ക്രീ​സ് ആ​വ​ശ്യ​മു​ള്ള കോ​ളേ​ജു​ക​ൾ നി​ശ്ചി​ത ഫോ​മി​ൽ 26ന് ​മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷി​ക്കു​ന്ന ഓ​രോ കോ​ഴ്സി​നും 2000 രൂ​പ വീ​തം ഫീ​സ​ട​ക്ക​ണം. സ​ർ​ക്കാ​ർ കോ​ളേ​ജു​ക​ൾ ഫീ​സ​ട​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


കാ​ലി​ക്ക​ട്ടി​ൽ യു​ജി സി​ല​ബ​സ് പ​രി​ഷ്ക​ര​ണം ഈ ​വ​ർ​ഷം ത​ന്നെ

തേ​ഞ്ഞി​പ്പ​ലം: സി​ല​ബ​സ് പ​രി​ഷ്ക​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​വ്യ​ക്ത​ത നീ​ക്കി​കൊ​ണ്ട് ഈ ​വ​ർ​ഷം ത​ന്നെ യു​ജി സി​ല​ബ​സ് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് യു‌​ജി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സ​യ​ൻ​സ് ബോ​ർ​ഡു​ക​ള​ട​ക്കം എ​ല്ലാ ബോ​ർ​ഡു​ക​ളും പു​തി​യ സി​ല​ബ​സ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

യു​ജി റ​ഗു​ലേ​ഷ​ൻ നേ​ര​ത്തെ​ത​ന്നെ ത​യ്യാ​റാ​ക്കി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ സി​ല​ബ​സി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. മോ​ഡ​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ൾ, ക്വ​സ്റ്റ്യ​ൻ ബാ​ങ്ക് എ​ന്നി​വ​യും സി​ല​ബ​സി​ന്‍റെ കൂ​ടെ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വി​ധ ബോ​ർ​ഡ് ചെ​ർ​മാ​ൻ​മാ​ർ അ​റി​യി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ, യു​ജി സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ർ, സി​ണ്ടി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​റ​ഷീ​ദ് അ​ഹ​മ്മ​ദ്, ഡോ. ​സി.​എ​ൽ. ജോ​ഷി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഈ ​വ​ർ​ഷം നേ​ര​ത്തെ​യാ​ണ് യു.​ജി ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.


കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ച​തു​ർ​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന ച​തു​ർ​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു. പ​ഠ​ന​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച സ​ർ​വ​ക​ലാ​ശാ​ലാ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​മോ​ഹ​ന്‍റെ ബ​ഹു​മാ​നാ​ർ​ത്ഥ​മാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"ആ​ർ’ സോ​ഫ്റ്റ്വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള ഡാ​റ്റാ​വി​ശ​ക​ല​നം എ​ന്ന​താ​ണ് വി​ഷ​യം. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ, കോ​മേ​ഴ്സ് ഡീ​ൻ ഡോ. ​ഇ.​കെ. സ​തീ​ഷ്, പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​എം.​എ. ജോ​സ​ഫ്, ഡോ. ​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​എ​ൻ. രാ​ജു​വാ​ണ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും ലൈ​ബ്ര​റി: ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ വാ​യ​നാ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും കൂ​ടി ലൈ​ബ്ര​റി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ലൈ​ബ്ര​റി​ക​ളെ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ക്സ​സി​ബി​ൾ ബു​ക്സ് ആ​ന്‍റ് ലൈ​ബ്ര​റീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്രേ​റി​യ​ൻ ഡോ. ​ടി.​എ. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഡോ. ​വി.​എം. വി​നോ​ദ്, കെ.​ശ്രീ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഹോ​മി​യാ​ർ മൊ​ദേ​ബ്ജി, സൈ​ന​ബ് ചി​ൻ​കും​വാ​ല, രാം​ക​മ​ൽ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു. ബു​ക്ക്ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ക്സ​സി​ബി​ൾ ലൈ​ബ്ര​റി​യു​ടെ​യും ച​ക്ഷു​മ​തി കേ​ര​ള​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ പ​രി​ശീ​ല​നം തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം, ക​മ്യൂ​ണി​ക്കേ​ഷ​ൻ, വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ വ​ർ​ക്കേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​നാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. റി​ലേ​ഷ്, സു​മ ഹ​രി​ദാ​സ്, ടെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.