വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം - വാക്-ഇൻ-ഇന്റർവ്യൂ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സംസ്കൃതം, ബിബിഎ, അഫ്സൽഉൽഉലമ, ഹിന്ദി, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് ഓഗസ്റ്റ് ഒന്പതി, 16, 17, 19, 20 തിയതികളിൽ രാവിലെ പത്തിന് വാക്ഇൻഇന്റർവ്യൂ നടത്തും. യോഗ്യത, പ്രവർത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെബ്സൈറ്റിൽ കൊടുത്ത ഒഴിവുകളുടെ എണ്ണം, റിസർവേഷൻ ടേൺ, അഭിമുഖ തിയതി എന്നിവ പരിശോധിച്ച് അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്: www.uoc.ac.in, www.sdeuoc.ac.in.
എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കീഴിലെ പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി ആരംഭിക്കുന്ന എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സിൽ പ്രവേശനത്തിന് ഓണ്‍ലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. 26 വരെ അപേക്ഷാ ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ 280 രൂപ, എസ് സി/ എസ്ടി 115 രൂപ. വിജ്ഞാപനം www.cuonline.ac.in വെബ്സൈറ്റിൽ.
ബിഎഡ് എസ് സി/ എസ്ടി കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ
കീഴിലെ ട്രെയിനിംഗ് കോളജുകളിലേക്ക് ബിഎഡ് പ്രവേശനവുമായി ബന്ധപ്പെട്ട് എസ് സി/ എസ്ടി കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നാളെ സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. ബിഎഡ് ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഡ്മിഷൻ ലഭിക്കാത്ത എസ് സി/ എസ്ടി വിഭാഗക്കാർ അന്ന് രാവിലെ 11 നകം ഓണ്‍ലൈൻ രജിസ്ട്രേഷൻ പ്രിന്റൗട്ട്, കമ്മ്യൂണിറ്റി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകളും, ഡിഗ്രി മാർക്ക് ലിസ്റ്റ്, മറ്റ് രേഖകളും, ഫോട്ടോയും സഹിതം റിപ്പോർട്ട് ചെയ്യണം. എസ്ടി വിഭാഗത്തിന്റെ അഭാവത്തിൽ എസ് സി വിഭാഗത്തെയും, എസ് സി വിഭാഗത്തിന്റെ അഭാവത്തിൽ എസ്ടി വിഭാഗത്തെയും പരിഗണിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ 25ന് ഉച്ചയ്ക്ക് മൂന്നിന് അലോട്ട്മെന്റ് ലഭിച്ച കോളജിൽ രേഖകൾ സഹിതം പ്രവേശനം എടുക്കണം.
ബിഎഡിന് ഇതിനകം പ്രവേശനം ലഭിച്ച എസ് സി/ എസ്ടി വിഭാഗക്കാർ പ്രസ്തുത എസ് സി/ എസ്ടി അലോട്ട്മെന്റിന് ഹാജരാവേണ്ടതില്ല. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017.
ബിരുദ പ്രവേശനം: സമയം നീട്ടി
കാലവർഷം കാരണം ചില ജില്ലകളിൽ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചതിനാലും കോളജ് അധ്യാപകർക്ക് കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പിൽ പങ്കെടുക്കേണ്ടതിനാലും റാങ്ക് ലിസ്റ്റിൽ നിന്നുള്ള ബിരുദ പ്രവേശനം നടത്തുന്നതിനുള്ള സമയം നാളഎ ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടി.
എംബിഎ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സ്വാശ്രയ കോളജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി 30 വരെ നീട്ടി. അപേക്ഷാ ഫീ: ജനറൽ 835 രൂപ, എസ് സി/ എസ്ടി 467 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ് സി/എസ്ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) എന്നിവ സഹിതം 30ന് വൈകുന്നേരം അഞ്ചിന് കൊമേഴ്സ് പഠനവകുപ്പിൽ ലഭിക്കണം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407363, 2407016.
സിഎം വി ക്യാന്പിൽ എല്ലാ അധ്യാപകരും പങ്കെടുക്കണം
ഇന്ന് തുടങ്ങുന്ന കാലിക്കട്ട് സർവകലാശാലയുടെ സിഎംവി ക്യാന്പിൽ സർവകലാശാലക്ക് കീഴിലെ എല്ലാ അധ്യാപകരും പങ്കെടുക്കണം. സ്വാശ്രയ കോളജുകളിലെ അധ്യാപകർക്ക് 50 പേപ്പറിന് ഒരു ഡ്യൂട്ടി ലീവ് അനുവദിച്ച പശ്ചാത്തലത്തിൽ എല്ലാ സ്വാശ്രയ കോളജുകളിലെയും അധ്യാപകർ ക്യാന്പിൽ പങ്കെടുത്തുവെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണം. പുതിയ ഗവണ്മെന്റ് ഉത്തരവ് പ്രകാരം എയ്ഡഡ്/ഗവണ്മെന്റ് കോളജ് അധ്യാപകരും ക്യാന്പിൽ പങ്കെടുക്കണം.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം. ജൂണിൽ നത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ളീഷ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.
ഒന്നാം വർഷ പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
കാലിക്കട്ട് സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം.