എൻഎസ്എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്: ട്രെയിനിംഗ് കോ-ഓർഡിനേറ്റർ അഭിമുഖം
നാഷണൽ സർവീസ് സ്കീം എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്രെയിനിംഗ് കോഓർഡിനേറ്റർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
എംസിഎ റഗുലർ/ ലാറ്ററൽ എൻട്രി പ്രവേശനം: മൂന്നാംഘട്ട കൗണ്‍സലിംഗ്
സിസിഎസ്ഐടി കാലിക്കട്ട് സർവകലാശാലാ കാന്പസ്, വടകര, കുറ്റിപ്പുറം, മുട്ടിൽ, മഞ്ചേരി, തൃശൂർ ജോണ്‍ മത്തായി സെന്റർ, പുതുക്കാട്, മണ്ണാർക്കാട്, തളിക്കുളം എന്നിവിടങ്ങളിൽ നിലവിലുള്ള ഓപ്പണ്‍/റിസർവേഷൻ ഒഴിവിലേക്ക് എംസിഎ റഗുലർ/ലാറ്ററൽ എൻട്രി പ്രവേശന മൂന്നാംഘട്ട കൗണ്‍സലിംഗ് സിസിഎസ്ഐടി കാലിക്കട്ട് സർവകലാശാലാ കാന്പസിൽ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് നടക്കും.
മേയ് 16ന് നടത്തിയ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. 20ന് നടത്തിയ എംസിഎ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കൗണ്‍സലിംഗിൽ പങ്കെടുക്കണം. എസ് സി/ എസ്ടി വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ ഒഇസി വിഭാഗത്തിനും അവരുടെ അഭാവത്തിൽ എസ്ഇബിസി വിഭാഗത്തിനും നൽകും. ബിപിഎൽ സീറ്റുകളിൽ വിദ്യാർഥികൾ ഇല്ലെങ്കിൽ ഓപ്പണ്‍ വിഭാത്തിന് നൽകും. സംവരണ സീറ്റുകളിൽ പ്രവേശനത്തിന് ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സർവകലാശാലാ വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡും ആന്റി റാഗിംഗ് അഫിഡവിറ്റും ഡൗണ്‍ലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. വിവരങ്ങൾക്ക്: 0494 2407422.
സിസിഎസ്ഐടികളിൽ എംഎസ് സി പ്രവേശനം
സിസിഎസ്ഐടി കാലിക്കട്ട് സർവകലാശാലാ കാന്പസ്, മഞ്ചേരി, വടകര, തൃശൂർ ഡോ. ജോണ്‍ മത്തായി സെന്റർ എന്നിവിടങ്ങളിലെ ഒഴിവുള്ള (ഓപ്പണ്‍/ റിസർവേഷൻ) സീറ്റുകളിൽ എംഎസ് സി പ്രവേശനം ആഗസ്റ്റ് ആറിന് രാവിലെ 10.30ന് അതത് സിസിഎസ്ഐടികളിൽ നടക്കും. 20ന് നടത്തിയ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പങ്കെടുക്കണം. മേയ് 16ലെ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. സംവരണ സീറ്റുകളിൽ പ്രവേശനത്തിന് ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. ഫീസ്: 33,050 രൂപ. വിവരങ്ങൾക്ക്: 0494 2407422.
എംഎസ് സി ജനറൽ ബയോടെക്നോളജി, എംഎസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന എംഎസ് സി ജനറൽ ബയോടെക്നോളജി, എംഎസ് സി ഹെൽത്ത് ആന്റ് യോഗ തെറാപ്പി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള തിയതി ആഗസ്റ്റ് മൂന്ന് വരെ നീട്ടി. മാർച്ച് 22ലെ വിജ്ഞാപന പ്രകാരം കോഴ്സുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. അപേക്ഷാ ഫീസ് ജനറൽ 650 രൂപ, എസ് സി/ എസ്ടി 440 രൂപ. രണ്ട് കോഴ്സുകൾക്കും അപേക്ഷിക്കുന്നതിന് ഒറ്റത്തവണ ഫീസ് അടച്ചാൽ മതി. എംഎസ് സി ജനറൽ ബയോടെക്നോളജി പരീക്ഷ ആഗസ്റ്റ് ആറിന് രാവിലെ 10.30ന് സർവകലാശാലാ കാന്പസ് ബയോടെക്നോളജി പഠനവകുപ്പിലും, എംഎസ് സി ഹെൽത്ത് ആന്റ് യോഗ തെറാപ്പി പരീക്ഷ ഓഗസ്റ്റ് എട്ടിന് രാവിലെ 10.30ന് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിലും നടക്കും. അപേക്ഷിച്ചവർ അപേക്ഷയുടെ പ്രിന്റൗട്ട്, ഐ.ഡി സഹിതം പരീക്ഷയ്ക്ക് ഹാജരാകണം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407551, 2407403.
സർവകലാശാലാ കാന്പസിൽ എൽഎൽഎം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
നിയമപഠനവകുപ്പിൽ നടത്തുന്ന എൽഎൽഎം (സ്വാശ്രയം, ഒരു വർഷം) പ്രവേശനത്തിന് ഒഴിവുള്ള എസ് സി (മൂന്ന്), എസ്ടി (മൂന്ന്) ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി ആഗസ്റ്റ് മൂന്ന് വരെ നീട്ടി. ഇപെയ്മെന്റായി ജനറൽ 835 രൂപ, എസ് സി/എസ്ടി 470 രൂപ അടച്ച് www.cuonline.ac.in എന്ന വെബ്സൈറ്റിൽ എൻട്രൻസ് കോഴ്സസ് ലിങ്കിലെ ഓണ്‍ലൈൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ ക്യാപ് ഐഡി നന്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പരീക്ഷ ഓഗസ്റ്റ് ആറിന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. ഫോണ്‍ : 0494 2407584, 2407016. പരീക്ഷക്ക് ഓണ്‍ലൈൻ പ്രിന്റൗട്ട്, ഐ.ഡി പ്രൂഫ് സഹിതം ഹാജരാകണം.
ഫൈനൽ പിജി ഹാൾടിക്കറ്റ്
ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഫൈനൽ എംഎ/ എംഎസ് സി/ എംകോം പരീക്ഷകൾക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാൾടിക്കറ്റിൽ കാണുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. പരീക്ഷാ കേന്ദ്രം ഉറപ്പുവരുത്താൻ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കണം. സംശയങ്ങൾക്ക് വെബ്സൈറ്റിൽ കൊടുത്ത നന്പറിൽ ബന്ധപ്പെടുക. മാന്വലായി അപേക്ഷിച്ചവർ അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പണം.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഫാഷൻ ആന്റ് ടെക്സ്റ്റൈൽ ഡിസൈനിംഗ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
എംപിഎഡ് ഒന്നാം സെമസ്റ്റർ ഏപ്രിൽ 2019, രണ്ടാം സെമസ്റ്റർ സെപ്റ്റംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.