കംപ്യൂട്ടർ അധിഷ്ഠിത ശാസ്ത്ര പരീക്ഷണങ്ങളിൽ ശിൽപ്പശാല
ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ 23ന് കംപ്യൂട്ടർ അധിഷ്ഠിത ശാസ്ത്ര പരീക്ഷണങ്ങൾ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു. സർവകലാശാലാ ആര്യഭട്ട ഹാളിൽ നടക്കുന്ന ശിൽപശാലയിൽ രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞരും ഐടി വിദഗ്ധരും ക്ലാസുകൾ നയിക്കും.
ലോഗോ ക്ഷണിച്ചു
നവംബർ പത്ത് മുതൽ 14 വരെ നടത്തുന്ന ദക്ഷിണേന്ത്യാ അന്തർ സർവകലാശാലാ വനിതാ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിന് ഉചിതമായ ലോഗൊ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തിയതി 31 വൈകുന്നേരം അഞ്ചിന്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് സമ്മാനം നൽകും. അയക്കേണ്ട വിലാസം: ഡയറക്ടർ, ഡിപ്പാർട്ടുമെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം ജില്ല, 673635. ഇമെയിൽ: (www.uoc.ac.in)..
അറബി വിഷയത്തിൽ കെടെറ്റ് പരിശീലനം
ഇസ്ലാമിക് ചെയറിൽ അറബി വിഷയത്തിൽ കെടെറ്റ് കാറ്റഗറി മൂന്ന്, നാല് പേപ്പറുകളിൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു. താത്പര്യമുള്ളവർ 26നകം രജിസ്റ്റർ ചെയ്യണം. ഫോണ്: 7736418428, 9746904678.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ നാല് വരെയും 170 രൂപ പിഴയോടെ നവംബർ ഏഴ് വരെയും ഫീസടച്ച് നവംബർ 11 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻസ്ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ നവംബർ 12നകം ലഭിക്കണം.
എംബിഎ പരീക്ഷയിൽ മാറ്റം
30ന് ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം വിദ്യാർഥികളുടെ എംബിഎ നാലാം സെമസ്റ്റർ 2013 സ്കീം2014 പ്രവേശനം മാത്രം റഗുലർ, 2013 സ്കീം2013 പ്രവേശനം, 2012 സ്കീം2012 പ്രവേശനം സപ്ലിമെന്ററി, വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെ 2013 സ്കീം2013, 2014 പ്രവേശനം, 2012 സ്കീം2012 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷകൾ ഒന്ന് മുതൽ നടക്കും.