ആറാം സെമസ്റ്റർ യുജി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്, 2015 മുതൽ പ്രവേശനം) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍ / ബികോം/ ബിബിഎ/ ബിഎ മൾട്ടിമീഡിയ/ ബിസിഎ/ ബികോം ഓണേഴ്സ്/ ബികോം വൊക്കേഷണൽ/ ബിഎസ്ഡബ്ല്യൂ/ ബിടിഎച്ച്എം/ ബിവിസി/ ബിഎംഎംസി/ ബിഎച്ച്എ/ ബികോം പ്രൊഫഷണൽ / ബിടിഎഫ്പി/ ബിവോക്/ ബിടിഎ/ ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ/ ബിഎ ഫിലിം ആൻഡ് ടെലിവിഷൻ/ ബിഎ മൾട്ടിമീഡിയ/ ബിഎ അഫ്സൽഉൽഉലമ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും.
തെരുവോരങ്ങൾ സമര പ്രതിരോധങ്ങളിൽ കാന്പസുകളെ പിന്നിലാക്കുന്നു: കെഇഎൻ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല വൈക്കം മുഹമ്മദ് ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ ബഷീറിന്റെ 111ാം ജ·ദിനം പ്രമാണിച്ച് സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ ഉദ്ഘാടനം ചെയ്തു. നന്മമാത്രം കൈമുതലായുണ്ടായിരുന്ന എഴുത്തുകാരനായിരുന്നു ബഷീറെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ സെമിനാറിൽ കെ.ഇ.എൻ മുഖ്യപ്രഭാഷണം നടത്തി. കാന്പസുകളാണ് ചരിത്രപരമായ ദൗത്യം നിർവഹിക്കേണ്ടത്. എന്നാൽ ഇന്ന് തെരുവോരങ്ങൾ പഠനങ്ങളുടെയും സമരങ്ങളുടെയും പ്രതിരോധത്തിൽ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങൾ പോലും പൗരത്വവിരുദ്ധ ബില്ലിൽ ഉത്കണ്ഠപ്പെടുന്പോൾ സർവകലാശാലകൾ ഏത് വിധത്തിൽ ഈ ദൗത്യം ഏറ്റെടുക്കണമെന്നത് ആലോചിക്കേണ്ടതുണ്ടെന്ന് കെ.ഇ.എൻ പറഞ്ഞു. കെ.എസ്. മാധവൻ, പി.കെ. പോക്കർ തുടങ്ങിയവർ പ്രസംഗിച്ചു.