എൽഎൽഎം അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: 18നു നടത്തുന്ന എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്കു അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ 14 മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് മെമ്മോ ലിങ്ക് ക്ലിക്ക് ചെയ്യുന്പോൾ തങ്ങളുടെ അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ വെബ്സൈറ്റിലൂടെ 16നു വൈകുന്നേരം അഞ്ചിനു മുന്‍പായി അപ്ലോഡ് ചെയ്യണം.