പ്ലേസ്മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്പനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു. രണ്ടുവര്‍ഷ പ്രവൃത്തി പരിചയമുള്ളവരേയും പരിഗണിക്കും. ശമ്പളം 15002000 ഖത്തര്‍ റിയാല്‍. അക്കൊമൊഡേഷന്‍, വാര്‍ഷിക ലീവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. താല്പര്യമുള്ളവര്
[email protected] എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കുക.
എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് സ്പോട്ട് അഡ്മിഷന് സിസിഎസ്ഐടി കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസില് എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിന് ഒഴിവുള്ള ഒബിഎച്ച്1, എസ് സി3, എസ്ടി1, ഇഡബ്ല്യുഎസ്2, പിഎച്ച്1, എസ്പി1, ലക്ഷദ്വീപ്1 എന്നീ വിഭാഗങ്ങളിലേക്ക് പ്രവേശനം നടത്തുന്നു. ലേറ്റ് രജിസ്ട്രേഷന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളില്‍ താത്പര്യമുള്ളവര്‍ 14ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് പകല്‍ 10നും 1നും ഇടക്ക് അസ്സല് രേഖകള്‍ സഹിതം സിസിഎസ്ഐടി. ഓഫീസില്‍ ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407417 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പുനര്‍മൂല്യനിര്‍ണയ ഫലം നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ബിപിഎഡ് ഏപ്രില്‍ 2020 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എംപിഎഡ് സെപ്റ്റംബര്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം പ്രീവിയസ് എംഎ ഹിസ്റ്ററി മേയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ 2016 മുതലുള്ള പ്രവേശനം നാലാം സെമസ്റ്റര്‍ എംആര്‍ക്ക് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2019 സ്കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എംഎസ് സി റേഡിയേഷന് ഫിസിക്സ് ജൂലൈ 2020 റഗുലര്‍ പരീക്ഷയ്ക്കും പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടു കൂടി 23 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2016 മുതലുള്ള പ്രവേശനം എംഎസ് സി റേഡിയേഷന് ഫിസിക്സ് ജൂലൈ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോമില്‍ കണ്വെന്ഷണല് രീതിയിലാണ് അപേക്ഷിക്കേണ്ടത്.
പരീക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളുടെ 2019 സിലബസ്, 2019 പ്രവേശനം സിബിസിഎസ്എസ്യുജി രണ്ടാം സെമസ്റ്റര്‍ ബിഎസ് സി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8ന് ആരംഭിക്കും.
പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ എംപിഎഡ് ജൂലൈ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.