കാലിക്കട്ട് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം വര്‍ഷ എംഎ പൊളിറ്റിക്കല്‍ സയന്‍സിന് പിഎച്ച് വിഭാഗത്തിന് ഒരു സീറ്റൊഴിവുണ്ട്. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20ന് രാവിലെ 11 നു മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം.
എംഎസ് സി റേഡിയേഷന് ഫിസിക്സ് സ്പോട്ട് അഡ്മിഷന് ഭൗതികശാസ്ത്ര വിഭാഗത്തില്‍ എംഎസ് സി റേഡിയേഷന് ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്ലീം, ഒഇസി, എസ്ഇബിസി വിഭാഗങ്ങളില്‍ ഒഴിവുള്ള ഒരോ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. കോഴ്സിന് രജിസ്റ്റര്‍ ചെയ്തവരില്‍ ഇന്റക്സ് മാര്‍ക്സ് 600നു മുകളിലുള്ളവര്‍ 20ന് മുമ്പായി
[email protected] എന്ന ഇമെയിലില്‍ കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതും 21ന് രാവിലെ 10ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠന വിഭാഗത്തില്‍ സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അന്നു തന്നെ പ്രവേശനം നേടേണ്ടതാണ്.
പരീക്ഷ 2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന് സിയുസിബിസിഎസ്എസ്യുജി രണ്ടാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് ആരംഭിക്കും.
കോളജ് വിദ്യാര്‍ഥികളില്‍ 20152018 പ്രവേശനം സിയുസിബിസിഎസ്എസ്യുജി രണ്ടാം സെമസ്റ്റര്‍ ബിടിഎ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ 2019 സിലബസ് 2019 പ്രവേശനം സിബിസിഎസ്എസ്യുജി. രണ്ടാം സെമസ്റ്റര്‍ ബിടിഎ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് ആരംഭിക്കും.
സര്‍വകലാശാല പഠനവിഭാഗത്തില്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ എംഎ സംസ്കൃതം ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ ടൈടേബിള് പിന്നീട് അറിയിക്കും.
എംഎസ് സി ഫുഡ്സയന്‍സ് ആൻഡ് ടെക്നോളജി സ്പോട്ട് അഡ്മിഷന് സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, വാഴയൂര്‍ സാഫി കോളജ് എന്നിവിടങ്ങളിലെ എംഎസ് സി ഫുഡ്സയന്‍സ് ആൻഡ് ടെക്നോളജി സ്വാശ്രയ കോഴ്സിന് ബിഎസ് സി ഫുഡ്സയന്‍സ് ആൻഡ് ടെക്നോളജി വിഭാഗത്തില്‍ മുസ്ലീം1, സാഫി കോളജില്‍ പിഎച്ച്1, മറ്റ് ബി എസ് സി വിഭാഗത്തില്‍ ഇഡബ്ല്യുഎസ്1, യൂണിവേഴ്സിറ്റി കാമ്പസില്‍ എന്‍ആര്‍ഐ 2, സ്പോര്‍ട്സ്1, സാഫി കോളജില്‍ ലക്ഷദ്വീപ്1 എന്നീ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആവശ്യമായ അസല്‍ രേഖകള്‍, ഫീസ് എന്നിവ സഹിതം 20ന് രാവിലെ 11ന് സര്‍വകലാശാല സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.