എഎൽഎസ് കോട്ടയത്ത് ഐഎഎസ് പരിശീലനം ആരംഭിക്കുന്നു
കോട്ടയം: ഐഎഎസ് കോച്ചിംഗ് ശൃംഖലയായ എഎൽഎസ് ഈ മാസം കോട്ടയത്തുനിന്നും പ്രവർത്തനം ആരംഭിക്കും.
ദർശന അക്കാദമിയുമായി സഹകരിച്ചു നാഗന്പടത്തുള്ള റിവർ വ്യൂ കാന്പസിൽ എഎൽഎസ് ഐഎഎസ് ക്ലാസുകൾ നടത്തും. ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്കു മെയിൻ കം പ്രിലിമിനറി കോച്ചിംഗ് ആണ് ലഭിക്കുക. ഇതിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്നു തലത്തിലുള്ള കോച്ചിംഗ് ആണ് നൽകുന്നത്.
2022ൽ ഐഎഎസ് പരീക്ഷ എഴുതാൻവേണ്ടിയുള്ള പ്രോഗ്രാമിന് തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറുദിവസവും ക്ലാസ് ഉണ്ടായിരിക്കും. പ്രമുഖ ഐഎഎസ് മെന്റർമാർ നയിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം ആറാംതീയതി രാവിലെ എട്ടിന് ആരംഭിക്കും. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 8547673009 എന്ന നന്പറിൽ വിളിക്കാം.
ഡിഗ്രി വിദ്യാർഥികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന കോച്ചിംഗ് ലഭ്യമാണ്. ഇവർക്കുള്ള ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറുവരെയാണ്.