പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എസ്ഡിഇ ഒന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് താനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവര്‍ 29 മുതല്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കാടാമ്പുഴ ഗ്രേസ് വാലി കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം. ഫോണ്‍: 0494 2407188.
പരീക്ഷ
എട്ട്, ഒമ്പത് സെമസ്റ്റര്‍ ബിആര്‍ക്ക് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് എട്ടിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടിക്കല്‍ ഏപ്രില്‍ 10, 11 തീയതികളില്‍ സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം.
1, 2, 4, 5 സെമസ്റ്റര്‍ എംസിഎ സപ്തംബര്‍ 2017 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് നവംബര്‍ 2022, ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.