ഉറുദു അന്തര്‍ദേശീയ സെമിനാര്‍
കാലിക്കട്ട് സര്‍വകലാശാലാ ഉറുദു പഠനവിഭാഗം ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. "ഉറുദു ഭാഷയും ഇന്ത്യന്‍ സംസ്കാരവും' എന്ന വിഷയത്തില്‍ ഏപ്രില്‍ 3, 4, 5 തീയതികളില്‍ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സിലാണ് സെമിനാര്‍ നടക്കുന്നത്. മൂന്നിന് രാവിലെ പത്തിന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കനേഡിയന്‍ റൈറ്റേഴ്സ് യൂണിയന് അംഗം കൂടിയായ പ്രമുഖ ഉറുദു സാഹിത്യകാരന് ഡോ. സയ്യദി തഖീ ആബ്ദി മുഖ്യപ്രഭാഷണം നടത്തും. ജാന്‍കി പ്രസാദ് ശര്‍മ, പ്രൊഫ. സുബേന്ദു ഘോഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാനഡ, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം മുപ്പതോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കാളികളാകും. ഉറുദു ഭാഷാ പ്രതിഭകളെ ആദരിക്കല്‍, പുസ്തക പ്രകാശനം, കലാപരിപാടികള്‍ എന്നിവയും നടക്കും.
അസി. പ്രഫഫസര്‍ നിയമനം വാക്ഇന്‍ഇന്റര്‍വ്യു
കാലിക്കട്ട് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാത്തമറ്റിക്സ് അസി. പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിനായി മാര്‍ച്ച് രണ്ടിന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക്ഇന്‍ഇന്റര്‍വ്യു ഏപ്രില്‍ പത്തിന് രാവിലെ 10.30ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്ഡിഇ വെബ്സൈറ്റില്‍.
ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കട്ട് സര്‍വകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പില്‍ നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി വാക്ഇന്‍ഇന്റര്‍വ്യു നടത്തുന്നു. യുജിസി നിര്‍ദ്ദേശമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ അഞ്ചിന് രാവിലെ പത്തിന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407363.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്സി സൈക്കോളജി, ഇലക്ട്രോണിക്സ്, എംകോം നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.