University News
പാലാ ബ്രില്ല്യന്‍റിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കോ​ട്ട​യം: അ​ഞ്ചു മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പാ​ലാ ബ്രി​ല്ല്യ​ന്‍റി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് 17, 27 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

പ​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കു പ്ല​സ് ടു ​പ​ഠ​ന​ത്തോടൊ​പ്പം രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നി​യ​റിം​ഗ്മെ​ഡി​ക്ക​ൽ മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്രോ​ഗ്രാ​മി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​നപ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ൾ​ത​ലം മു​ത​ൽ സ​യ​ൻ​സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നും പ്ര​വേ​ശ​ന​പ്പ​രീക്ഷ​ക​ളോട്‌ അ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നപ​രീ​ക്ഷ 17, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ദു​ബാ​യി​ലും ന​ട​ത്തു​ന്ന പ്ര​വേ​ശ​നപ​രീ​ക്ഷ​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാര്‍ച്ച് 15. ഈ ​വ​ർ​ഷ​ത്തെ നീ​റ്റ്, ജെ​ഇ​ഇ, കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ക്രാ​ഷ് ബാ​ച്ചി​ലേ​ക്കും 2025ലെ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള റി​പ്പീ​റ്റേ​ഴ്സ് ബാ​ച്ചി​ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

ഉ​ന്ന​തനി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും www.brilliantpala.org. ഫോ​ണ്‍: 04822206100.
More News