University News
സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് ഏ​​​പ്രി​​​ൽ 15വ​​​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 15വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. സെ​​​റ്റ് ജൂ​​​ലൈ 2024ന്‍റെ പ്രോ​​​സ്പെ​​​ക്ട​​​സും, സി​​​ല​​​ബ​​​സും www.lbscentre.kerala. gov.in ൽ ​​​ല​​​ഭി​​​ക്കും.

ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ മാ​​​ർ​​​ക്ക് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ ഗ്രേ​​​ഡും, ബി​​​എ​​​ഡുമാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രെ ബി​​​എ​​​ഡ് വേ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യി​​​ൽനി​​​ന്ന്‌ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ൽബിഎ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഏ​​​പ്രി​​​ൽ 15 ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.
More News