സമ്മർ സ്വിമ്മിംഗ് കോച്ചിംഗ് ക്യാമ്പ്: ഏപ്രിൽ നാലിന് തുടങ്ങും
കാലിക്കട്ട് സർവകലാശാലാ കായിക പഠന വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിംഗ് പൂളിൽ വച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ‘സമ്മർ സ്വിമ്മിംഗ് കോച്ചിംഗ് ക്യാമ്പ്’ നടത്തപ്പെടുന്നു. ആറു (3.5 അടി ഉയരം) മുതൽ 17 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ നാലാം തീയതി മുതൽ പരിശീലനം ആരംഭിക്കുന്നതാണ്. താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, രണ്ട് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസ് അടച്ച രസീതും സഹിതം സ്വിമ്മിംഗ് പൂൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സ്വിമ്മിംഗ് പൂൾ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനത്തിനുള്ള ഫീസ് ഓൺലൈൻ പേമെന്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. www.uoc.ac.in എന്ന വെബ്സൈറ്റിൽ SUMMER COACHING CAMP SWIMMING DPE007 എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് സ്വിമ്മിംഗ് സ്യൂട്ട്, ക്യാപ്, ഗോഗിൾ ഗ്ലാസ് മുതലായവ നിർബന്ധമാണ്. ഫോൺ: 9567945527, 9961690270, 9447862698.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ ലൈബ്രറി ആൻഡ് ഇൻഫോ൪മേഷൻ സയൻസ് പഠനവിഭാഗത്തിൽ എനിടൈം പിഎച്ച്ഡി പ്രവേശനത്തിനായുള്ള അഭിമുഖം 18ന് രാവിലെ 10.30ന് പഠനവിഭാഗത്തിൽ നടത്തും. 15നകം പഠനവകുപ്പിൽ അപേക്ഷസമർപ്പിച്ചവർ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ: 9446418742
പരീക്ഷാ അപേക്ഷാ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് എംബിഎ ഹെൽത് കെയർ മാനേജ്മെന്റ് (2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ നാല് വരെയും 180 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 20ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസിലേഷൻ നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം എംകോം (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2023, മൂന്ന്, നാല് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് എംഎ / എംഎസ്സി (സിബിസിഎസ്എസ് 2021 ആൻഡ് 2022 പ്രവേശനം) നവംബർ 2022 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാ ഫലം
മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്പിജി) എംഎസ്സി ബോട്ടണി, എംഎസ്സി ഫിസിക്സ് നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
എസ്ഡിഇ അഞ്ചാം സെമസ്റ്റർ ബിഎ / ബിഎസ്സി (മാത്തമാറ്റിക്സ്) / ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ് ആൻഡ് സിബിസിഎസ്എസ്യുജി) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംബിഎ ജൂലൈ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ രണ്ടാം സെമസ്റ്റർ ബിടെക് (2019 പ്രവേശനം മുതൽ) ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.