കെമാറ്റ്: താത്കാലിക ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 202425 എംബിഎ കോഴ്സിന്റെ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2024 മാർച്ച് മൂന്നിന് നടത്തിയ കേരള മേനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ്2024) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala. gov.inൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾക്ക് ‘KMAT2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. താത്കാലിക ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@ kerala.gov.in) മുഖേന പരാതികൾ ഇന്നു വൈകുന്നേകം നാലിനു മുമ്പായി അറിയിക്കണം.
സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനത്തിന് പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.