University News
എ​ന്‍​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ല്‍ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്‍​ജി​​​നി​​​യ​​​റീം​​​ഗ്/​​​ആ​​​ര്‍​കി​​​ടെ​​​ക്ച​​​ര്‍/​​​ഫാ​​​ര്‍​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ല്‍/​​​മെ​​​ഡി​​​ക്ക​​​ല്‍ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ കീം2024 ​​​ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്ന ലി​​​ങ്ക് മു​​​ഖേ​​​ന ഏ​​​പ്രി​​​ല്‍ 17 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. എ​​​സ്എ​​​സ്എ​​​ല്‍​സി അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജ​​​ന​​​ന​​​തീ​​​യ​​​തി, നേ​​​റ്റി​​​വി​​​റ്റി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍, ഫോ​​​ട്ടോ, ഒ​​​പ്പ് എ​​​ന്നി​​​വ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കോ​​​ഴ്സി​​​നോ എ​​​ല്ലാ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​മോ ഒ​​​രു അ​​​പേ​​​ക്ഷ മാ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചാ​​​ല്‍ മ​​​തി​​​യാ​​​കും.

മെ​​​ഡി​​​ക്ക​​​ല്‍/​​​മെ​​​ഡി​​​ക്ക​​​ല്‍ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ വെ​​​ബ്സൈ​​​റ്റി​​​ലെ കീം2024 ​​​ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ലി​​​ങ്ക് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് നീ​​​റ്റ് യു​​​ജി 2024 പ​​​രീ​​​ക്ഷ എ​​​ഴു​​​തി യോ​​​ഗ്യ​​​ത നേ​​​ട​​​ണം.

ആ​​​ര്‍​കി​​​ടെ​​​ക്ച​​​ര്‍ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ മേ​​​ല്‍ പ​​​റ​​​ഞ്ഞ സൈ​​​റ്റി​​​ലെ കീം ​​​ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ലി​​​ങ്ക് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ആ​​​ര്‍​കി​​​ടെ​​​ക്ച​​​ര്‍ ന​​​ട​​​ത്തു​​​ന്ന NATA 2024 പ​​​രീ​​​ക്ഷ എ​​​ഴു​​​തി യോ​​​ഗ്യ​​​ത നേ​​​ട​​​ണം. പ്രോ​​​സ്പെ​​​ക്ട​​​സി​​​നും വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News