University News
റിഫ്രഷർ കോഴ്സ്
ഹ്യൂമണ്‍ ഡവലപ്മെന്‍റ് സെന്‍റർ കോളജ്/ യൂണിവേഴ്സിറ്റി അധ്യാപകർക്ക് വേണ്ടി ഒക്ടോബർ 30 മുതൽ നവംബർ 19 വരെ നടത്തുന്ന ഹിന്ദി റിഫ്രഷർ കോഴ്സിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ ഒക്ടോബർ ഒന്പത് വരെ സമർപ്പിക്കാം.

ഹിന്ദി സാഹിത്യത്തിൽ ത്രിദിന ദേശീയ സെമിനാർ

ഹിന്ദി പഠന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷയിലുംസാഹിത്യത്തിലും ത്രിദിന ദേശീയ സെമിനാർ 26, 27, 28 തിയതികളിൽ നടത്തുന്നു. രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വൈസ്ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാനടം ചെയ്യും. മധ്യപ്രദേശിലെ വിക്രം സർവകലാശാല ഹിന്ദി പഠന വകുപ്പ് മേധാവി പ്രഫ.ശൈലേന്ദ്ര കുമാർ വർമ മുഖ്യ പ്രഭാഷണം നടത്തും.

ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വൈക്കം മുഹമ്മദ് ബഷീർ ചെയറിൽ ഒരു വർഷത്തെ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി ദിനങ്ങളിൽ പൂർണസമയം പ്രവർത്തിക്കാൻ തയ്യാറുള്ള എംഎ മലയാളം പാസായവരിൽ നിന്നും അർഹതയുള്ളവരെ തെരെഞ്ഞെടുക്കും. മാസം പതിനായിരം രൂപയാണ് ഫെല്ലോഷിപ്പ് . താൽപര്യമുള്ള വിദ്യാർഥികൾ നേരിട്ടോ ഇമെയിൽ ([email protected]))മുഖേനയോ ബഷീർ ചെയറുമായി ബന്ധപ്പെടേണ്ടതാണ്.

മാർക്ക് അപ്‌ലോഡ് ചെയ്യാം

ബിടെക് / പിടി ബിടെക്(2009 സ്കീം 2013 പ്രവേശനം മാത്രം)ഇന്‍റേണൽ പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ് മാർക്കുകൾ അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് 24 മുതൽ 29 വരെ ലഭ്യമായിരിക്കും.

ഗസ്റ്റ് ലക്ചറർ നിയമനത്തിനുള്ള അപേക്ഷ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് റിസർച്ച് (വയനാട്) കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററുടെ നിയമനത്തിനുള്ള പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. പ്രായ പരിധി 40 വയസ് കവിയരുത്, വിശദവിവരങ്ങൾക്ക് www.universityofcalicut.info സന്ദർശിക്കുക.

ഓവർസിയർ (സിവിൽ)അപേക്ഷ ക്ഷണിച്ചു

കീഴിൽ വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഓവർസിയർ (‌സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്ടോബർ 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.universityofcalicut.info .

നാലാം സെമസ്റ്റർ എംടെക് (കംപ്യൂട്ടർ സയൻസ് വൈവാവോസി തിയതികൾ)

നാലാം സെമസ്റ്റർ എംടെക് മാസ്റ്റേഴ്സ് റിസർച്ച് പ്രോജക്‌ട് (ഫേസ് 2) വൈവ വോസിയും പ്രോജക്ട് ഇവാലുവേഷനും താഴെ പറയുന്ന തിയതികളിൽ നടക്കും. 26 വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, 27 കൊച്ചിൻ കോളജ്, 27 ഗവ. എൻജിനിയറിംഗ് കോളജ് തൃശൂർ.
More News