University News
പരീക്ഷാ അപേക്ഷ
പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/എംകോം/എംബിഎ/എംസിജെ/എംലിബ്ഐഎസ് സി/എംടിഎ (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 160 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റർ ചെയ്യാം. പ്രിന്‍റൗട്ട് 25നകം ലഭിക്കണം. പരീക്ഷ നവംബർ ഏഴിന് ആരംഭിക്കും.


എംബിഎ മൂന്നാം സെമസ്റ്റർ 2016 മുതൽ പ്രവേശനം (ഫുൾടൈം) റഗുലർ/സപ്ലിമെന്‍ററി, 2014, 2015 പ്രവേശനം (ഫുൾടൈം) സപ്ലിമെന്‍ററി, 2014 മുതൽ പ്രവേശനം (പാർട്ട്ടൈം) റഗുലർ/സപ്ലിമെന്‍ററി, അഞ്ചാം സെമസ്റ്റർ 2014 മുതൽ പ്രവേശനം (പാർട്ട്ടൈം) റഗുലർ/സപ്ലിമെന്‍ററി പരീക്ഷക്കും പിഴകൂടാതെ 17 വരെയും 160 രൂപ പിഴയോടെ ഒക്ടോബർ 22 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ നവംബർ 12ന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
സെനറ്റ് തെരഞ്ഞെടുപ്പ്

സെനറ്റിലെ അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാരുടെ തെരഞ്ഞെടുപ്പ് തുടർനടപടികൾക്ക് മുന്പായി അണ്‍ എയ്ഡഡ് അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം സർവകലാശാലാ റഗുലേഷന് വിധേയമായി പരിഗണിക്കുന്നതിലേക്ക് ഹൈക്കോടതി ഉത്തരവായി. പ്രിൻസിപ്പൽ നിയമനാംഗീകാരത്തിന് സർവകലാശാല അതത് കോളജുകളിലേക്ക് അയച്ചുതരുന്ന അപേക്ഷ പൂരിപ്പിച്ച് നിർദ്ദേശിച്ച എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി സർവകലാശാലാ ഓഫീസിൽ/ഇലക്ഷൻ സെക്ഷനിൽ 16ന് വൈകീട്ട് അഞ്ചിനകം തപാൽ മാർഗത്തിലോ നേരിട്ടോ ലഭിക്കുന്നതിന് നടപടിയെടുക്കാൻ കോളജ് മാനേജർമാർ/പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണമെന്ന് വരണാധികാരി അറിയിച്ചു. അപേക്ഷയുടെ മാതൃക സർവകലാശാലാ വെബ്സൈറ്റിൽ സെനറ്റ് ഇലക്ഷൻ എന്ന തലക്കെട്ടിൽ ലഭ്യമാണ്.

സ്റ്റുഡന്‍റ് പാർലമെന്‍റ്

യൂണിയന്‍റെ സ്റ്റുഡന്‍റ് പാർലമെന്‍റ് 11, 12 തിയതികളിൽ മീഞ്ചന്ത ഗവണ്‍മെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും.

അധ്യാപകർ കൈപ്പറ്റാത്ത ചെക്കുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് 201718 സാന്പത്തിക വർഷം അധ്യാപകർക്ക് തപാൽമാർഗം അയച്ച ചെക്കുകളിൽ കൈപ്പറ്റാതെ തിരികെ ലഭിച്ച ചെക്കുകളുടെ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ചെക്ക് കൈപ്പറ്റുന്നതിന് രണ്ട് മാസത്തിനകം സർവകലാശാലാ ഫിനാൻസ് വിഭാഗവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് കണ്ടുകെട്ടും.
More News