University News
സ​ർ​വ​ക​ലാ​ശാ​ല​ സംശയങ്ങള്‍?
‍? എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​കോം പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തി. ഈ​വ​ർ​ഷം എ​നി​ക്ക് കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ഒ​രു കോ​ള​ജി​ൽ എം​ബി​എ പ്ര​വേ​ശ​നം ല​ഭി​ച്ചു. എം​ജി​യി​ലെ ഈ ​പ​ഠ​നം തു​ട​ർ​ന്നു​കൊ​ണ്ട് എം​ബി​എ പ​ഠ​നം തു​ട​രാ​ൻ ക​ഴി​യു​മോ?
പ്ര​വീ​ൺ​കു​മാ​ർ മൂ​വാ​റ്റു​പു​ഴ

= കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ലക​ൾ പൊ​തു​വേ ഒ​രേ​കാ​ല​ത്ത് ഒ​രു വി​ദ്യാ​ർ​ഥി ഒ​ന്നി​ൽ​കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല. എ​ന്നാ​ൽ Vo.No. Ac.A111/1/227GR/92 dtd. 462002 പ്ര​കാ​ര​വും Vo.No.AC A111/1/1184/97 dtd. 24797 പ്ര​കാ​ര​വും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ചി​ല ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ട്. ഒ​രു വി​ദ്യാ​ർ​ഥി ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു പ​ഠ​ന​പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന ശേ​ഷം പു​തി​യ ഒ​രു പ​ഠ​ന​പ​ദ്ധ​തി​ക്ക് ഈ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ ആ​ദ്യം പ​ഠ​നം ആ​രം​ഭി​ച്ച കോ​ഴ്സ് ഡി​സ്ക​ണ്ടി​ന്യൂ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഡി​സ്ക​ണ്ടി​ന്യൂ ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ ആ​ദ്യം പ്ര​വേ​ശ​നം നേ​ടി​യ കോ​ഴ്സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ഷ്‌​ട​മാ​കി​ല്ല. പു​തി​യ കോ​ഴ്സ് പ​ഠി​ച്ച് ജ​യി​ച്ച​ശേ​ഷം റീ ​അ​ഡ്മി​ഷ​ൻ എ​ടു​ത്ത് പ​ഴ​യ​തി​ന്‍റെ തു​ട​ർ​പ​ഠ​നം ന​ട​ത്താ​നും ക​ഴി​യും. പു​തു​താ​യി വി​ദ്യാ​ർ​ഥി ചേ​ർ​ന്ന കോ​ഴ്സ് ജ​യി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ റീ ​അ​ഡ്മി​ഷ​ൻ അ​നു​വ​ദി​ക്കൂ. ഈ ​രീ​തി​യി​ൽ താ​ങ്ക​ൾ​ക്ക് എം​കോം പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റാ​കാ​നും എം​ബി​എ പ​ഠ​നം തു​ട​രാ​നും ക​ഴി​യും.

‍? ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ കേ​ര​ള​ത്തി​ൽ സൗ​ക​ര്യ​മു​ള്ള കോ​ള​ജു​ക​ൾ ഏ​താ​ണ്.
മാ​യാ​മോ​ൾ ചെ​റു​തോ​ണി

=ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് കു​റ​വാ​ണ്.
1. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ
ആ​യു​ർ​വേ​ദി​ക് ന​ഴ്സിം​ഗ്
ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജ് തൃ​പ്പൂ​ണി​ത്തു​റ ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ കോ​ഴ്സ്. 10ാം ക്ലാ​സ് പാ​സാ​യ​വ​ർ​ക്കു ചേ​രാം.
2. ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ്
തൃ​ശൂ​ർ അ​മ​ല ആ​യു​ർ​വേ​ദി​ക് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഒ​രു​വ​ർ​ഷ കോ​ഴ്സ്. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ൽ​സി പാ​സാ​ക​ണം. പ്ല​സ് ടു​വോ ബി​രു​ദ​മോ ഉ​ണ്ടെ​ങ്കി​ൽ ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം. പ​ഠ​നം തീ​രു​ന്ന​തു​വ​രെ വി​വാ​ഹം​ക​ഴി​ക്കാ​ൻ പാ​ടി​ല്ല.
3. ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) കോ​ഴ്സ്
എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കീ​ഴി​ല്ല​ത്ത് പ​ര​ത്തു​വ​യ​ലി​ൽ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ കോ​ഴ്സ്. പ​ത്താം​ക്ലാ​സ് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ച​വ​ർ​ക്ക് ചേ​രാം.

? നാ​ഷ​ണ​ൽ ഓ​പ്പ​ൺ സ്കൂ​ൾ ന​ട​ത്തു​ന്ന പ്ല​സ് ടു ​ആ​റു​മാ​സം​കൊ​ണ്ടും ഒ​രു​വ​ർ​ഷം​കൊ​ണ്ടും പാ​സാ​കാം എ​ന്നു പ​ര​സ്യം ക​ണ്ടു. ഇ​തു ശ​രി​യാ​ണോ? ഇ​തി​ന് അം​ഗീ​കാ​ര​മു​ണ്ടോ?
അ​ബ്‌​ദു​ൾ​ഖാ​ദ​ർ കോ​ഴി​ക്കോ​ട്

=നാ​ഷ​ണ​ൽ ഓ​പ്പ​ൺ സ്കൂ​ൾ എ​ന്ന് ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ൺ സ്കൂ​ളിം​ഗ് (NIOS) +2 പ​രീ​ക്ഷ എ​ഴു​താ​ൻ പ​ത്താം​ക്ലാ​സ് പാ​സാ​യി ഒ​രു​വ​ർ​ഷം ക​ഴി​യ​ണം. കേ​ര​ള​ത്തി​ൽ പൊ​തു​വേ പ്ല​സ് ടു ​പ​ഠി​ച്ചി​ട്ട് ജ​യി​ക്കാ​ത്ത​വ​രാ​ണ് ഈ ​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. മ​ഹാ​ത്‌​മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഈ ​കോ​ഴ്സ് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

ത​യാ​റാ​ക്കി​യ​ത്
ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട
ഇ ​മെ​യി​ൽ
[email protected]
More News