സുവോളജി പഠനവകുപ്പും സെന്റർ ഫോർ അഡ്വാൻസസ് ഇൻ മോളിക്യുലർ ബയോളജിയും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി മോളിക്യുലർ ബയോളജി ശിൽപ്പശാല സംഘടിപ്പിക്കുന്നു. ശനിയാഴ്ചകളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ എട്ട്, ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്കൂളിലെ ഓരോ ക്ലാസിൽ നിന്നും നാല് കുട്ടികൾക്ക് വീതം പങ്കെടുക്കാം. പേര്, ക്ലാസ്, സ്കൂൾ, വിലാസം, ഫോണ്‍ എന്നിവ സഹിതം
[email protected] എന്ന ഇമെയിലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9388157623.
ഗാന്ധി ക്വിസ് ഗാന്ധിയൻ പഠനഗവേഷണ ചെയറിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധി@150 ആഘോഷ പരിപാടിയുടെ ഭാഗമായാണ് ക്വിസ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. ജീവനക്കാർക്ക് 17നും പൊതുജനങ്ങൾക്ക് 18നുമാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പത്തിനകം 9400769445, 9895931051 എന്ന നന്പറുകളിലോ
[email protected] എന്ന ഇമെയിലിലോ രജിസ്റ്റർ ചെയ്യണം.
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷ ഇന്ന് ബിഎ, ബികോം ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷ ഇന്ന് രാവിലെ ഒന്‍പതിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. തൃശൂർ സെന്റ് തോമസ് കോളജ്, തൃശൂർ ശ്രീ കേരളവർമ കോളജ്, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ്, മലപ്പുറം ഗവണ്മെന്റ് കോളജ്, വളാഞ്ചേരി എംഇഎസ്കെവിഎം കോളജ്, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് , മടപ്പള്ളി ഗവ. കോളജ് , വയനാട് മൂട്ടിൽ ഡബ്ലിയുഎംഒ കോളജ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഹാൾടിക്കറ്റ് ലഭിക്കാത്തവർ അപേക്ഷ സമർപ്പിച്ചതിന്റെ പകർപ്പും ഒരു തിരിച്ചറിയൽ രേഖയും സഹിതം മേൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ ഏറ്റവും അടുത്തുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരായാൽ പരീക്ഷ എഴുതാൻ അനുവദിക്കും.
ബിഎസ് സി സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ ബിഎസ് സി (നോണ്‍ സിസിഎസ്എസ്) ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഇൻഫോർമേഷൻ ടെക്നോളജി (പഴയ സ്കീം സെമസ്റ്റർ) സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 15 വരെ സാധാരണ ഫോമിൽ അപേക്ഷിക്കാം. പരീക്ഷാ ഫീസ് 2,625 രൂപ. പരീക്ഷാ കേന്ദ്രം സർവകലാശാലാ കാന്പസ്. അപേക്ഷ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് സഹിതം കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, സ്പെഷൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0494 2407367. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷാഫലം 2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി, എംഎ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
എംഎ മലയാളം മൂല്യനിർണയ ക്യാന്പ് രണ്ടാം സെമസ്റ്റർ എംഎ മലയാളം (സിയുസിഎസ്എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് ഏഴ് മുതൽ പട്ടാന്പി എസ്എൻജിഎസ് കോളജിൽ നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.