25ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റർ (സിസിഎസ്എസ്) ബിഎ/ബിഎസ് സി/ബിഎ അഫ്സൽഉൽഉലമ/ബിഎംഎംസി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
25ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ആറാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ബിഎസ് സി/ബിഎ അഫ്സൽഉൽഉലമ/ബിഎംഎംസി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
ബിഡിഎസ് സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അവസാന വർഷ ബിഡിഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2008 സ്കീം2009 പ്രവേശനം മാത്രം), അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന് അഡീഷണൽ സ്പെഷൽ സപ്ലിമെന്ററി (2007 സ്കീം2007 ഉം അതിന് മുന്‍പുമുള്ള പ്രവേശനം, 2008 സ്കീം2008, 2009 പ്രവേശനം മാത്രം) പരീക്ഷക്ക് പിഴകൂടാതെ ഏപ്രിൽ മൂന്ന് വരെയും, 160 രൂപ പിഴയോടെ ഏപ്രിൽ ആറ് വരെയും അപേക്ഷിക്കാം. അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന് അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററിക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
പരീക്ഷ
ബിഎഡ് നാലാം സെമസ്റ്റർ (ദ്വിവത്സരം) 2017 സിലബസ്2017 പ്രവേശനം റഗുലർ, നാലാം സെമസ്റ്റർ 2015 സിലബസ്2016 പ്രവേശനം സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ എട്ടിന് ആരംഭിക്കും.
ബികോം പുനഃപരീക്ഷ
തൃശൂർ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റസീഡിലെ അഞ്ചാം സെമസ്റ്റർ ബികോം (സിയുസിബിസിഎസ്എസ്2016 പ്രവേശനം) പേപ്പർ ബിസിഎം 5 ബി 11ഇൻഡയറക്ട് ടാക്സസ് ലോ ആന്റ് പ്രാക്ടീസ് പുനഃപരീക്ഷ 26ന് നടക്കും.
പരീക്ഷാഫലം
ഒന്ന്, മൂന്ന് വർഷ ബിഎച്ച്എം ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം.
2018 മെയിൽ നടത്തിയ ഒന്നാം വർഷ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം.
മൂല്യനിർണ്ണയ ക്യാന്പ്
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ഇക്കണോമിക്സ് (സിയുസിഎസ്എസ്) ഡിസംബർ 2018 പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാന്പ് 25ന് ഫാറൂഖ് കോളജിലും (നോർത്ത് സോണ്‍), ഏപ്രിൽ രണ്ടിന് തൃശൂർ, പഴഞ്ഞി മാർ ഡയണീഷ്യസ് കോളജിലും (സൗത്ത് സോണ്‍ ) നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ നിർബന്ധമായും ഹാജരാകണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റർ ബിഎസ് സി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പും ജില്ലയിലെ കോളജുകളിലെ ഫിസിക്സ് അധ്യാപകർ 26ന് രാവിലെ 10.30ന് തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബിഎസ് സി മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളജുകളിലെയും മൈക്രോബയോളജി അധ്യാപകർ 25ന് രാവിലെ 10.30ന് പരീക്ഷാഭവനിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പും ജില്ലയിലെ കോളജുകളിലെ കെമിസ്ട്രി അധ്യാപകർ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലും, കോഴിക്കോട് ജില്ലയിലെ അധ്യാപകർ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും 26ന് രാവിലെ 10.30ന് ഹാജരാകണം.
ആറാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ്/ഐടി/ബിസിഎ പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ കംപ്യൂട്ടർ സയൻസ്/ഐടി/ബിസിഎ അധ്യാപകർ 26ന് രാവിലെ 10.30ന് ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ഹാജരാകണം.