University News
പി​ജി ഡെ​ന്‍റ​ൽ: പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ഡെ​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​യ സീ​​​റ്റു​​​ക​​​ളി​​​ൽ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ വി​​​വി​​​ധ പി​​​ജി ഡെ​​​ന്‍റ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പു​​​തു​​​താ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ നീ​​​റ്റ്​​​പി​​​ജി സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, നേ​​​റ്റി​​​വി​​​റ്റി, അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട സാ​​​മു​​​ദാ​​​യി​​​ക/​​​പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട/​​​എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം.

പ്രൊ​​​ഫൈ​​​ൽ സം​​​ബ​​​ന്ധ​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നും അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള പ​​​ക്ഷം അ​​​വ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം 21 വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു വ​​​രെ ല​​​ഭ്യ​​​മാ​​​കും.
More News