University News
വി​ക​ലാം​ഗ പ​രി​ശീ​ല​ന കോ​ഴ്സ് അ​ഡ്മി​ഷ​നു പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ
കേ​​ന്ദ്ര സാ​​മൂ​​ഹി​​ക നീ​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ കോ​​ൽ​​ക്ക​​ത്ത​​യി​​ലു​​ള്ള നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ലോ​​ക്കോ​​മോ​​ട്ടോ​​ർ ഡി​​സെ​​ബി​​ലി​​റ്റീ​​സ്, ക​​ട്ട​​ക്കി​​ലെ സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ, ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച്, ചെ​​ന്നൈ​​യി​​ലെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ എം​​പ​​വ​​ർ​​മെ​​ന്‍റ് ഓ​​ഫ് പേ​​ഴ്സ​​ണ്‍ വി​​ത്ത് മ​​ൾ​​ട്ടി​​പ്പി​​ൾ ഡി​​സ്എ​​ബി​​ലി​​റ്റീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ തെ​​റാ​​പ്പി, ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഒ​​ക്കു​​പ്പേ​​ഷ​​ണ​​ൽ തെ​​റാ​​പ്പി, ബാ​​ച്ചി​​ല​​ർ ഓ​​ഫ് പ്രോ​​സ്തെ​​റ്റി​​ക്സ് ആ​​ൻ​​ഡ് ഓ​​ർ​​ത്തോ​​ട്ടി​​ക്സ് കോ​​ഴ്സു​​ക​​ളി​​ലേ​​ക്കാ​​ണ് അ​​ഡ്മി​​ഷ​​ൻ. നാ​​ലു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​ണു മൂ​​ന്നു കോ​​ഴ്സു​​ക​​ളും. കൂ​​ടാ​​തെ ഇ​​ന്‍റേ​​ണ്‍​ഷി​​പ്പും ഉ​​ണ്ടാ​​കും. ചെ​​ന്നൈ​​യി​​ലെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ എം​​പ​​വ​​ർ​​മെ​​ന്‍റ് ഓ​​ഫ് പേ​​ഴ്സ​​ണ്‍ വി​​ത്ത് മ​​ൾ​​ട്ടി​​പ്പി​​ൾ ഡി​​സ്എ​​ബി​​ലി​​റ്റീ​​സി​​ൽ ഫി​​സി​​യോ​​തെ​​റാ​​പ്പി, ഒ​​ക്കു​​പ്പേ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്.
ജൂ​​ൺ ഒ​​മ്പ​​തി​​നു ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. മേ​​യ് 31ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.

ഫി​​സി​​യോ തെ​​റാ​​പ്പി, ഒ​​ക്കു​​പ്പേ​​ഷ​​ണ​​ൽ തെ​​റാ​​പ്പി കോ​​ഴ്സു​​ക​​ൾ​​ക്കു ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി പ​​ഠി​​ച്ച് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വാ​​ണു യോ​​ഗ്യ​​ത. പ്രോ​​സ്തെ​​റ്റി​​ക്സ് ആ​​ൻ​​ഡ് ഓ​​ർ​​ത്തോ​​പീ​​ഡി​​ക്സ് കോ​​ഴ്സി​​നു ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി അ​​ല്ലെങ്കി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​ഠി​​ച്ച് 45 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വാ​​ണു യോ​​ഗ്യ​​ത. അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. 1999 ജ​​നു​​വ​​രി ഒ​​ന്നി​​നും 2002 ഡി​​സം​​ബ​​ർ 31നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം അ​​പേ​​ക്ഷ​​ക​​ർ. ഏ​​ക​​ദേ​​ശം 44000 രൂ​​പ​യാ​ണ് ആ​​ദ്യ വ​​ർ​​ഷ​​ത്തെ ഫീ​​സ്.

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി അ​​ല്ലെ ങ്കി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ്, ജ​​ന​​റ​​ൽ എ​​ബി​​ലി​​റ്റി ആ​​ൻ​​ഡ് ജ​​ന​​റ​​ൽ നോ​​ള​​ജ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ര​​ണ്ടു മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​യി​​രി​​ക്കും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. ഒ​​ബ്ജ​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള പ​​രീ​​ക്ഷ​​യ്ക്കു പ്ല​​സ്ടു നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള​​താ​​യി​​രി​​ക്കും ചോ​​ദ്യ​​ങ്ങ​​ൾ. മാ​​തൃ​​കാ ചോ​​ദ്യ​​പേ​​പ്പ​​ർ വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്.

ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച ശേ​​ഷം പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് ചെ​​യ​​ർ​​മാ​​ൻ, സി​​ഇ​​ടി2018 നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ലോ​​ക്കോ​​മോ​​ട്ടോ​​ർ ഡി​​സെബി​​ലി​​റ്റീ​​സ്, കോ​​ൽ​​ക്ക​​ത്ത700 090. എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു കൊ​​ടു​​ക്ക​​ണം. 750 രൂ​​പ​​യാ​​ണ് അ​​പേ​​ക്ഷാ ഫീ​​സ്. പ​​ട്ടി​​ക ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കും വി​​ക​​ലാം​​ഗ​​ർ​​ക്കും 600 രൂ​​പ.

പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ: തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട്, കോ​​ൽ​​ക്ക​​ത്ത, ഭു​​വ​​നേ​​ശ്വ​​ർ, പാ​​റ്റ്ന, ഗോ​​ഹ​​ട്ടി, ഐ​​സ്വാ​​ൾ, ന്യൂ​​ഡ​​ൽ​​ഹി, ല​​ക്നോ, ചെ​​ന്നൈ, റാ​​ഞ്ചി, ശ്രീ​​ന​​ഗ​​ർ, ഭോ​​പ്പാ​​ൽ, ഇം​​ഫാ​​ൽ, സി​​ലി​​ഗു​​രി, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ്, ജ​​യ്പൂ​​ർ, റാ​​യ്പൂ​​ർ, ഡെ​​റാ​​ഡൂ​​ണ്‍, അ​​ഗ​​ർ​​ത്ത​​ല.
വെ​​ബ്സൈ​​റ്റ്: www.niohkol.nic. ഫോ​​ണ്‍: +919432772725.

പി​​ജി കോ​​ഴ്സു​​ക​​ൾ

ക​​ട്ട​​ക്കി​​ലെ സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ, ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ൽ ന​​ട​​ത്തു​​ന്ന ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്. മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​യോ തെ​​റാ​​പ്പി. മാ​​സ്റ്റ​​ർ ഓ​​ഫ് ഒ​​ക്കു​​പ്പേ​​ഷ​​ണ​​ൽ തെ​​റാ​​പ്പി, മാ​​സ്റ്റ​​ർ ഓ​​ഫ് പ്രോ​​സ്തെ​​റ്റി​​ക് ആ​​ൻ​​ഡ് ഓ​​ർ​​ത്തോ​​ട്ടി​​ക്സ് കോ​​ഴ്സു​​ക​​ളി​​ലേ​​ക്കാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പൊ​​തു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. അ​​പേ​​ക്ഷാ ഫീ​​സ് 1000 രൂ​​പ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 900 രൂ​​പ. മേ​​യ് 31 ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. ജൂ​​ൺ 23നാ​​ണ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. ഭു​​വ​​നേ​​ശ്വ​​ർ, ചെ​​ന്നൈ, ന്യൂ​​ഡ​​ൽ​​ഹി, ഗോ​​ഹ​​ട്ടി, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ,ഭോ​​പ്പാ​​ൽ, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ.

ര​​ണ്ടു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​​ന്‍റെ കാ​​ലാ​​വ​​ധി. ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

ഒ​​രു വ​​ർ​​ഷം 26600 രൂ​​പ​​യാ​​ണ് ട്യൂ​​ഷ​​ൻ ഫീ​​സ്.http://admis sion.svnirtar.nic.in അ​​പേ​​ക്ഷ അ​​യ​​ച്ചു കൊ​​ടു​​ക്കേ​​ണ്ട വി​​ലാ​​സം: ചെ​​യ​​ർ​​മാ​​ൻ, പി​​ജി​​ഇ​​ടി2017, സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ, ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച്, ഒ​​ല​​ത്പൂ​​ർ, ബൈ​​റോ​​യ് പോ​​സ്റ്റ്, ക​​ട്ട​​ക്ക്, ഒ​​റീ​​സ754010.
More News