University News
സർവീസ് സംശയങ്ങൾ
കേ​ര​ള​ത്തി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്കു കൗ​ൺ​സ​ലിം​ഗ് രീ​തി വി​ശ​ദ​മാ​ക്കാ​മോ?

ഹ​രി​കൃ​ഷ്ണ​ൻ, ഹ​രി​പ്പാ​ട്

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ നേ​ടി​യ റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ ഫോ​ർ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഴ്സ് (സി​ഇ​ഇ) ഓ​ൺ​ലൈ​നി​ലാ​ണ് കൗ​ൺ​സ​ലിം​ഗി​ന് അ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കൗ​ൺ​സ​ലിം​ഗ് രീ​തി ഇ​പ്ര​കാ​ര​മാ​യി​രു​ന്നു.

സ്റ്റെ​പ്പ് ഒ​ന്ന്: ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. കെ​ഇ​എ​എ​മ്മി​ന്‍റെ റോ​ൾ ന​ന്പ​രും ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും ഉ​പ​യോ​ഗി​ച്ച് വേ​ണം ലോ​ഗി​ൻ. ഇ​തി​നു​ശേ​ഷം കാ​ൻ​ഡി​ഡേ​റ്റ് കീ ​ന​ന്പ​റും പാ​സ്‌​വേ​ഡും സ​ബ്മി​റ്റ് ചെ​യ്യ​ണം. കീ ​ന​ന്പ​ർ എ​ന്നു പ​റ​യു​ന്ന​ത് കാ​ൻ​ഡി​ഡേ​റ്റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന 16 ഡി​ജി​റ്റ​ലു​ള്ള ആ​ൽ​ഫ ന്യൂ​മ​റി​ക് ന​ന്പ​ർ ആ​ണ്.

സ്റ്റെ​പ്പ് ര​ണ്ട്: കോ​ള​ജു​ക​ളു​ടെ​യും കോ​ഴ്സു​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ്. ലോ​ഗി​ൻ ചെ​യ്താ​ൽ കോ​ള​ജു​ക​ളു​ടെ​യും കോ​ഴ്സു​ക​ളു​ടെ​യും ലി​സ്റ്റ് സ്ക്രീ​നി​ൽ ല​ഭ്യ​മാ​കും. ഈ ​ലി​സ്റ്റി​ൽ​നി​ന്ന് താ​ത്പ​ര്യ​മു​ള്ള കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​റ്റു​ന്ന അ​ത്ര​യും കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ന​ല്ല കോ​ള​ജ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടും.

തെ​ര​ഞ്ഞെ​ടു​ത്ത കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും സ്ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യും. എ​ന്‍റ​ർ ചെ​യ്ത ഓ​പ്ഷ​നു​ക​ൾ വി​ദ്യാ​ർ​ഥി സേ​വ് ചെ​യ്യ​ണം.

സ്റ്റെ​പ്പ് മൂ​ന്ന്: ഫി​ൽ​റ്റ​ർ ഓ​പ്ഷ​ൻ. ഓ​പ്ഷ​നു​ക​ളി​ൽ തി​രു​ത്ത​ൽ ന​ട​ത്താ​ൻ എ​ഡി​റ്റ് ബ​ട്ട​ൺ ഉ​പ​യോ​ഗി​ക്കാം. അ​തു​വ​ഴി പു​തി​യ കോ​ഴ്സു​ക​ളും കോ​ള​ജു​ക​ളും കൂ​ട്ടി​ച്ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും ക​ഴി​യും.

സ്റ്റെ​പ്പ് നാ​ല്: റി​വ്യു​വും പ്രി​ന്‍റൗ​ട്ടും. ക​മ്മീ​ഷ​ൻ ആ​ദ്യ സീ​റ്റ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​തി​നു മു​ന്പ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ല്കും. ഈ ​ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് കാ​ൻ​ഡി​ഡേ​റ്റ് ന​ല്കി​യി​ട്ടു​ള്ള കോ​ഴ്സു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും പ്രി​ഫ​റ​ൻ​സ് അ​ടി​സ്ഥാ​ന​ത്തി​ലാ​കും. ആ​യ​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ്ഷ​നു​ക​ൾ പു​ന​ർ​ക്ര​മീ​ക​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക്കു ക​ഴി​യും.
ഇ​തി​നു​ശേ​ഷം സി​ഇ​ഇ ഓ​ൺ​ലൈ​നാ​യി ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഈ ​അ​ലോ​ട്ട്മെ​ന്‍റ് ഏ​ക​ജാ​ല​ക​മാ​ണ് അ​ഥ​വാ കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ (സി​എ​പി) രീ​തി​യി​ലാ​ണ്. സീ​റ്റ് അ​ലോ​ട്ട്മെ​ന്‍റ് കി​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സി​ഇ​ഇ​യു​ടെ അ​ക്കൗ​ണ്ടി​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചു​ക​ളി​ലൂ​ടെ പ​ണം അ​യ​യ്ക്ക​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത് കോ​ള​ജി​ൽ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്ക​ണം.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]
More News