University News
ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജി​എ​സ്ടി കോ​​ഴ്സ്
കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്സേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ് ന​​​ട​​​ത്തു​​​ന്ന ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി​​​യി​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​​​വ്യ​​​വ​​​സാ​​​യ, വാ​​​ണി​​​ജ്യ മേ​​​ഖ​​​ല​​​യി​​​ൽ ജി​​​എ​​​സ്ടി​​​യി​​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു കോ​​​ഴ്സ് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.​

ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മം, ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ, അ​​​ക്കൗ​​​ണ്ടിം​​​ഗ് തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പാ​​​ഠ്യ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.​ ഒ​​​രു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു കോ​​​ഴ്സ്.​ വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലും അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ര​​​ണ്ടു സ്ട്രീ​​​മു​​​ക​​​ളാ​​​യാ​​​ണു ക്ലാ​​​സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​ ഇ​​​പ്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി എ​​​ന്നി​​​വി​​​ടി​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സ് കൂ​​​ടു​​​ത​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​ശ്യ​​മു​​​ണ്ട്. അ​​​വ​​​ധി​​​ക്കാ​​​ല പ​​​രി​​​ശീ​​​ല​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മാ​​​ത്ര​​​മേ​​​യു​​​ള്ളു.

മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ വ​​​ച്ച് 40 ദി​​​വ​​​സ​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം. വാ​​​രാ​​​ന്ത്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഒ​​​രു ദി​​​വ​​​സം ആ​​​റു മ​​​ണി​​​ക്കൂ​​​ർ വ​​​ച്ച് 20 ദി​​​വ​​​സം പ​​​രീ​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി നീ​​​ക്കി​​വ​​​ച്ചി​​​രി​​​ക്കു​​​ന്നു.​​​പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രെ മാ​​​ത്ര​​​മേ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളു. കോ​​​ഴ്സ് ഫീ​​​സ് 20,060 രൂ​​​പ.

ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ലീ​​​ഗ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സ്, ടാ​​​ക്സ് പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്സ്, ടാ​​​ക്സ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ്, അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്സ് എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണു കോ​​​ഴ്സ്. ഓ​​​ൺ​​​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. ഒ​​​രു ത​​​വ​​​ണ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മു​​​ന്നു അ​​​ക്കാ​​​ഡ​​​മി​​​ക് വ​​​ർ​​​ഷം പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. www.gift.res.in. ഫോ​​​ൺ: 91 471 2593960, 2596970, 2596980.
More News