അലക്സ ആപ്ലിക്കേഷനുമായി എച്ച്പി
Saturday, September 7, 2019 3:53 PM IST
കൊച്ചി: ലാപ്ടോപ് നിർമാതാക്കളായ എച്ച്പി ബിൽറ്റ് ഇൻ അലക്സ ആപ്ലിക്കേഷനുമായി ഇന്ത്യയിലെ ആദ്യ ലാപ്ടോപ് വിപണിയിലെത്തിച്ചു. എച്ച്പി പവലിയൻ എക്സ് 360 പ്രീമിയം കൺവേർട്ടിബിൾ സീരീസിലാണ് ഈ സവിശേഷത ലഭ്യമാകുക. ലാപ്ടോപ്പിൽ ഹാൻഡ്സ് ഫ്രീയായി അലക്സ ലഭ്യമാണ്. പിസിയുടെ മൈക്രോഫോൺ, സ്പീക്കറുകൾ എന്നിവ ഉപയോഗിച്ച് അലക്സ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
പത്താം തലമുറയിൽപ്പെട്ട ഇന്റൽ കോർ ഐ 7പ്രോസസർ ഉൾപ്പെടുത്തിയിട്ടുള്ള പവിലിയൻ എക്സ് 360 ൽ 16 ജിബി റാമാണുള്ളത്. 14 ഇഞ്ച് മൈക്രോ എഡ്ജ് ബെസൽ, ഫുൾ എച്ച്ഡി എൽഇഡി ബാക്ക് ലൈറ്റ് ടച്ച് ഡിസ്പ്ലേ എന്നിവ അടങ്ങിയ എക്സ് 360ൽ എൻവിഐഡിഐഎ ജിഫോഴ്സ് എംഎക്സ് 250 യാണ് ഗ്രാഫിക്സ് ആവശ്യങ്ങൾക്കായി ഉൾപ്പെടുത്തി യിരിക്കുന്നത്.
1.58 കിലോഗ്രാമാണ് ഭാരം. കൂടാതെ ഒരു യുഎസ്ബി ടൈപ്പ് സി, രണ്ട് യുഎസ്ബി ടൈപ്പ് എ, ഒരു എസി സ്മാർട്ട് പിൻ, ഒരു എച്ച്ഡിഎംഐ, ഒരു ഹെഡ്ഫോൺ/മൈക്രോഫോൺ കോംബോ എന്നീ പോർട്ടുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 68,990 രൂപ മുതലാണ് വില.