ആമസോണ്‍ കിൻഡിൽ ഡയറക്ട് പബ്ലിഷിംഗിൽ പുതിയ അഞ്ച് ഭാഷകൾ കൂടി
ബം​ഗ​ളൂ​രു: ലോ​ക​മെ​ന്പാ​ടു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി കി​ൻ​ഡി​ൽ ഡ​യ​റ​ക്ട് പ​ബ്ലി​ഷിം​ഗ് ഉ​പ​യോ​ഗി​ച്ച് എ​ഴു​ത്തു​കാ​ർ​ക്ക് ഹി​ന്ദി, ത​മി​ഴ്, മ​റാ​ത്തി, ഗു​ജ​റാ​ത്തി, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ൽ ത​ങ്ങ​ളു​ടെ ഇ-​ബു​ക്കു​ക​ൾ സ്വ​ന്ത​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാം. ഈ ​സൗ​ജ​ന്യ സേ​വ​ന​ത്തി​ലൂ​ടെ വി​പ​ണി​യി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്താ​നും ത​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ മേ​ലു​ള്ള അ​വ​കാ​ശം നി​യ​ന്ത്രി​ക്കാ​നും സ്വ​ന്ത​മാ​യി വി​ല​വി​വ​ര പ​ട്ടി​ക ത​യാ​റാ​ക്കാ​നും ഒ​പ്പം ഇ-​ബു​ക്കു​ക​ളു​ടെ വി​ല്പ​ന​യി​ൽ​നി​ന്ന് 70 ശ​ത​മാ​നം വ​രെ റോ​യ​ൽ​റ്റി സ്വ​ന്ത​മാ​ക്കാ​നും സാ​ധി​ക്കും.

2012 മു​ത​ൽ ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​വ​രു​ന്ന കെ​ഡി​പി​യു​ടെ സേ​വ​ന​ത്തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് എ​ഴു​ത്തു​കാ​രാ​ണ് നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​ർ​ക്ക് https://kdp. amazon.comൽ ​ലോ​ഗ് ഇ​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ കൃ​തി അ​പ്‌​ലോ​ഡ് ചെ​യ്ത് ഇ-​ബു​ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാം. ഒ​രി​ക്ക​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ കി​ൻ​ഡി​ൽ ഇ-​റീ​ഡേ​ഴ്സി​ൽ​നി​ന്നോ കി​ൻ​ഡി​ൽ ആ​പ്പി​ൽ​നി​ന്നോ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.


മാ​സം 169 രൂ​പ ന​ല്കി പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം കി​ൻ​ഡി​ൽ ഇ-​ബു​ക്കു​ക​ളി​ൽ​നി​ന്ന് ഇ​ഷ്ട​മു​ള്ള​ത് തെ​ര​ഞ്ഞെ​ടു​ക്കാ​നും ആ​വ​ശ്യാ​നു​സ​ര​ണം വാ​യി​ക്കാ​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന സ​ബ്സ്ക്രി​പ്ഷ​ൻ സ​ർ​വീ​സാ​യ കി​ൻ​ഡി​ൽ അ​ണ്‍ലി​മി​റ്റ​ഡി​ലേ​ക്കും ഇ​ന്ത്യ​ൻ ഭാ​ഷാ​കൃ​തി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.