ഡെനിം ഈസ് ഓള്‍വെയ്സ് ഇന്‍
Saturday, January 19, 2019 3:40 PM IST
ബാഗീ ജീന്‍സും ടോപ്പുമണിഞ്ഞ് സ്‌റ്റൈലില്‍ ചെത്തിനടക്കാം...
അല്‍പം പഴയതാണെങ്കിലും ഈ വര്‍ഷവും ജീന്‍സിട്ട് ചെത്തിനടക്കാന്‍ എല്ലാവരും ഒരുങ്ങിക്കോളു. വര്‍ഷമെത്ര കടന്നു പോയാലും ജീന്‍സ് ഇപ്പോഴും ഓണ്‍ ട്രെന്‍ഡിംഗ് ആണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. 2019ല്‍ വാര്‍ഡ്രോബ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ജീന്‍സ് മാറ്റിവച്ചെങ്കില്‍ അത് തിരിച്ചെടുക്കുകയാണ് ബുദ്ധി. കാരണം ഈ വര്‍ഷവും ജീന്‍സ് തന്നെയാകും ഫാഷന്‍ പ്രേമികള്‍ക്കു പ്രിയപ്പെട്ടവന്‍.
2018 അവസാനത്തോടെയാണ് ഒരിടവേളയ്ക്കു ശേഷം ഡെനിം വീണ്ടും സജീവമാകുന്നത്. 2019ലും ഫാഷന്‍ ലോകത്തെ ഐക്കണ്‍ ഫാബ്രിക്ക് ആയി ഡെനിം തന്നെ തുടരും എന്നാണ് ഫാഷന്‍ ലോകം വിലയിരുത്തുന്നത്.
നിലവില്‍ സ്‌കിന്നി, സ്ലിം ഫിറ്റ് ജീന്‍സുകള്‍ക്കാണ് ഡിമാന്‍ഡ്. എങ്കില്‍ ഇനി അതില്‍ അല്പം മാറ്റം വന്നേക്കും. ഡെനിം ഫാഷന്‍ ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വിന്‍േറജ് മോഡലുകള്‍ക്കാണ്.
ഡെനിം പലാസോ
2018ല്‍ പലാസോയ്ക്കായ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം ഡെനിം പലാസോകളാണ് ഫാഷന്‍ ലോകം കീഴടക്കാന്‍ എത്തുന്നത്. സൈഡ് സ്ലിറ്റ് പലാസോയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
ഡെനിം സ്വെറ്റ് പാന്റ്‌സ്
ഡെനിം മെറ്റീരിയലില്‍ വരുന്ന ലൂസ് ട്രാക്ക് പാന്റ്‌സാണ് ഡെനിം സ്വെറ്റ് പാന്റ്‌സ്. കാഷ്വല്‍ വെയറായാണ് സ്വെറ്റ് പാന്റ്‌സ് എത്തുന്നത്.
റിപ്പ്ഡ് ജീന്‍സ്
അല്‍പമെങ്കിലും കീറിയ വസ്ത്രങ്ങള്‍ ഇടാന്‍ മടിച്ചിരുന്ന കാലം എന്നേ കടന്നുപോയി. ഇപ്പോള്‍ കീറിയ വസ്ത്രങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. അതിലും റിപ്പ്ഡ് ജീന്‍സിന് ആരാധകര്‍ ഏറെയാണ്. ഡെനിം സ്‌കര്‍ട്ടുകളും ഇപ്പോള്‍ റിപ്പ്ഡ് മോഡലില്‍ എത്തുന്നുണ്ട്.
ഡെനിം ഷോര്‍് ഡ്രസ്
കുട്ടിക്കാലത്ത് നള്‍ എല്ലാവരും ഇിുള്ള ഡെനിം പിനാ ഫോര്‍ ഓര്‍മയില്ലേ? അവ വീണ്ടു തിരിച്ചു വരുകയാണ്. അതുപോലെതന്നെ ഡെനിം ഡ്രസുകളും ടോപുകളും ഫാഷന്‍ ലോകത്തില്‍ വീണ്ടും ഇടം നേടും. സ്മാര്‍ട് ചിക്ക് ലുക്കിനായി ഡെനിം ബണ്‍ ഡ്രസ് തെരഞ്ഞെടുക്കാം. ബട്ടണുകളുടെ എണ്ണം കൂടുന്തോറും ഡ്രസ് കൂടുതല്‍ ട്രെന്‍ഡി ആകും.
ഡെനിം ഫ്രണ്ട് സ്ലിറ്റ് കുര്‍ത്ത
ഡെനിം ടോപ്പുകളില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുന്നത് ഡെനിം ഫ്രണ്ട് സ്ലിറ്റ് കുര്‍ത്തകള്‍ക്കാണ്. ഒരേ സമയം കാഷ്വല്‍ ലുക്കും ഫോര്‍മല്‍ ലുക്കും നല്‍കുന്നു എന്നതാണ് ഇവയുടെ ഡിമാന്‍ഡ് കൂടാന്‍ കാരണമായത്. കുര്‍ത്തയ്‌ക്കൊപ്പം ഒരു സ്‌റ്റൈലന്‍ സ്‌റ്റോള്‍ കൂടിയായാല്‍ ലുക്ക് വീണ്ടും ഡബിള്‍. അപ്പോള്‍ ഇനി കോളജിലും ഓഫീസിലും ചെത്തി നടക്കാന്‍ ഡെനിം ഫ്രണ്ട് സ്ലിറ്റ് കുര്‍ത്തകള്‍ വാങ്ങിക്കോളൂ.
ട്രെന്‍ഡി ടോപ്പ്‌സ്
കണ്ണുചിമ്മുന്ന വേഗത്തിലാണ് ഫാഷന്‍ ലോകം മാറി മറിയുന്നത്. ഒരു ഡ്രസ് അപ്പാടെ മാറുന്നതിനേക്കാള്‍ അതിന്റെ നെക്കോ സ്ലീവോ ഒക്കെയാണ് മിക്കപ്പോഴും മാറുന്നത്. അത്തരത്തില്‍ മുഖംമിനുക്കി ഇറങ്ങിയിരിക്കുകയാണ് ടോപ്പുകള്‍.
കൈയില്‍ ചില മാറ്റങ്ങള്‍
സ്ലീവുകളില്‍ ചില മിനുക്കു പണികളുമായി എത്തിയ കുര്‍ത്തകള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബെല്‍ സ്ലീവ്‌സ്, ഓഫ് ഷോള്‍ഡര്‍ സ്ലീവ്‌സ്, ബാറ്റ് വിംഗ് സ്ലീവ്, കാപ് സ്ലീവ്, ഫ്‌ളെയേര്‍ഡ് സ്ലീവ് തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് സ്ലീവുകളില്‍ മാത്രം സംഭവിച്ചത്. 2018 പകുതിയോടെ വന്ന ഈ ട്രെന്‍ഡുകള്‍ ഈ വര്‍ഷവും തുടരും.
കുര്‍ത്ത പ്രേമികള്‍ക്കായി
കംഫര്‍ട്ടും സ്‌റ്റൈലും എലഗന്‍സുംകൊണ്ട് എല്ലാ പ്രായക്കാര്‍ക്കും പ്രിയപ്പെട്ടവരാണ് കുര്‍ത്തകള്‍. ഷോര്‍ട്ട്് കുര്‍ത്തീസ്, ലോംഗ് കുര്‍ത്തീസ്, ഫുള്‍ ലെംഗ്ത്ത് കുര്‍ത്തീസ്, ഫ്രണ്ട് ഓപ്പണ്‍ കുര്‍ത്തീസ് തുടങ്ങിയവയെല്ലാം മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും നമുക്കൊപ്പം ഉണ്ടാകും.
ലേറ്റാ വന്താലും സ്‌റ്റൈലാ വരുവേന്‍
ജീന്‍സിനൊപ്പമിടാന്‍ ഏറ്റവും ഇഷ്ടമുള്ളത് എന്തെന്നു ചോദിച്ചാല്‍ പലരും രണ്ടാമതൊന്നു ചിന്തിക്കാതെ പറയുന്ന ഉത്തരം ഷര്‍ട്ട് എന്നാകും. ഒരേസമയം ഫോര്‍മല്‍ ലുക്കും കാഷ്വല്‍ ലുക്കും തരുന്ന കാര്യത്തില്‍ ഷര്‍ട്ടിനെ തോല്‍പ്പിക്കാന്‍ ആരുമില്ല. എങ്കില്‍പ്പോലും ഇടയ്ക്ക് കാണാനില്ലാതിരുന്ന ഷര്‍ട്ടുകള്‍ ഒരു നല്ല മേക്കോവറോടെയാണ് ഈ വര്‍ഷം തിരികെ എത്തിയിരിക്കുന്നത്.
ക്ലാസിക് ഷര്‍ട്ടിനു പകരം ഇപ്പോള്‍ ഫാഷന്‍ ലോകം കീഴടക്കുന്നത് ലൂസ് ഷര്‍ട്ടുകളാണ്. ഇവ പാര്‍ട്ടി വെയറായും അല്ലാതെയും സ്‌കര്‍ട്ടിനൊപ്പം ഇടുന്നതാണ് പുതിയ ട്രെന്‍ഡ്. സോളിഡ് കളര്‍ ലൂസ് ഷര്‍ട്ടിനൊപ്പം ഒഴുകിക്കിടക്കുന്ന തരം ഫ്‌ളോവി ലഹങ്ക ഇടുകയാണെങ്കില്‍ സംഗതി ഒന്നുകൂടെ കളറാകും.
സാരിയും ഷര്‍ട്ടും മാച്ചല്ലേ?
സാരി ബ്ലൗസില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് ഫാഷനിസ്റ്റകളുടെ ഒരു ഇഷ്ടവിനോദമാണ്. നെക്ക്, സ്ലീവ് പാറ്റേണുകളിലാണ് പൊതുവേ പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇപ്പോഴിതാ വെസ്‌റ്റേണ്‍ വെയറായ ഷര്‍ട്ടിനേയും ഇന്ത്യന്‍ വെയറായ സാരിയേയുമാണ് അവര്‍ കൂട്ടിമുട്ടിച്ചിരിക്കുന്നത്. ബ്രൈറ്റ് കളര്‍ സാരിക്കൊപ്പം ഷര്‍ട്ട് മോഡല്‍ കോണ്‍ട്രാസ്റ്റ് കളര്‍ ബ്ലൗസാണ് ഇപ്പോള്‍ തരംഗമാകുന്നത്.
കേരളത്തില്‍ താരം ലിനെന്‍
സാരി പ്രേമികള്‍ ഏറെയുള്ള കേരളത്തില്‍ വലിയ ഡിമാന്‍ഡാണ് ലിനെന്‍ സാരികള്‍ക്കുള്ളത്. 2018ല്‍ വിപണിയിലെത്തിയ ലിനെന്‍ സാരികള്‍ ഇപ്പോഴും സജീവമായി തുടരുന്നു. ഡള്‍ ഷെയ്ഡിംഗും ക്ലാസി ലുക്കുമുള്ള ലിനെന്‍ സ്‌റ്റൈല്‍ മറ്റ് മെറ്റീരിയലുകള്‍ കടമെടുക്കുകപോലും ചെയ്തു. അതുകൊണ്ടു തന്നെ 2019ല്‍ ലിനെനില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. പ്രിന്റഡ് ലിനെന്‍, എംബ്രോയ്‌ഡേഡ് ലിനെന്‍ എന്നിവയ്ക്കാകും ഈ വര്‍ഷം ആവശ്യക്കാര്‍ അധികവും.
അക്‌സസറീസ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
വസ്ത്രം പോലെ തന്നെ പ്രധാനമാണ് അവയ്‌ക്കൊപ്പം ഉപയോഗിക്കുന്ന അക്‌സസറികളും ആഭരണങ്ങളും. ഇടുന്ന വസ്ത്രം ട്രെന്‍ഡിയാണെങ്കിലും അക്‌സസറികള്‍ ഔട്ട് ഓഫ് ഫാഷനാണെങ്കില്‍ സംഗതി കൈയില്‍ നിന്നു പോകും എന്നുറപ്പല്ലേ? അതുപോലെ പഴയ വസ്ത്രങ്ങളെ ട്രെന്‍ഡിയാക്കാനും അക്‌സസറികള്‍ക്കു സാധിക്കും.
ബെല്‍റ്റ് ബാഗ് വാങ്ങാം
സാധാരണ ബെല്‍റ്റ് കെട്ടുന്നതുപോലെ അരയില്‍ കെട്ടുന്ന ബം ബാഗുകളാണ് ബെല്‍റ്റ് ബാഗുകള്‍. സ്ട്രീറ്റ് സ്‌റ്റൈലിന് അനുയോജ്യമായ ബെല്‍റ്റ് ബാഗുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കുറച്ചു നാളായി ഇന്‍ ട്രെന്‍ഡ് ആണ്. ഈ വര്‍ഷം ആദ്യം തന്നെ ബെല്‍റ്റ് ബാഗുകള്‍ ഇവിടേയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടിയില്‍ സ്‌റ്റൈലാകാന്‍ എന്‍വലപ് ക്ലച്ച്
പാര്‍ട്ടിയേതുമാകട്ടെ, താരമാകണമെങ്കില്‍ കൈയില്‍ ഒരു എന്‍വലപ് ക്ലച്ച് കരുതാം. മീഡിയം, ലാര്‍ജ് വലിപ്പത്തില്‍ പോസ്റ്റല്‍ കവര്‍ മാതൃകയിലാണ് എന്‍വലപ് ക്ലച്ച് വരുന്നത്.
ഒരല്പം ബൊഹീമിയന്‍ ആയാലോ
ആഭരണങ്ങളില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയം ബൊഹീമിയനോടാണ്. ആ ട്രെന്‍ഡ് ഈ വര്‍ഷവും തുടരും. ഒരിടയ്ക്ക് ട്രെന്‍ഡ് ആയിരുന്ന ചോക്കറുകളെ മറികടന്ന് ഇന്ന് ലെയേര്‍ഡ് ചെയിനുകളാണ് തരംഗമാകുന്നത്. വിരലിനോടു ചേര്‍ന്നു കിടക്കുന്ന മോതിരങ്ങള്‍ക്കു വിട പറഞ്ഞ് ഫിംഗര്‍ ടിപ് മോതിരങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ഫാഷനിസ്റ്റുകള്‍.
അപ്പോള്‍ എങ്ങനാ? ഇനി ഒും വൈകാതെ വാര്‍ഡ്രോബ് അപ്‌ഡേറ്റ് ചെയ്യുകയല്ലേ?
അഞ്ജലി അനില്‍കുമാര്‍
വിവരങ്ങള്‍ക്കു കടപ്പാട്
രേഷ്മ ആര്‍. നായര്‍
സെയ്‌റ ഡിസൈന്‍ സ്റ്റുഡിയോ, പട്ടം, തിരുവനന്തപുരം