സാംസങ് ഗാലക്സി ടാബ് ആക്ടീവ് 2
Tuesday, March 5, 2019 3:27 PM IST
മുൻനിര ഇലക്ട്രോണിക്സ് ബ്രാന്റായ സാംസങിന്റെ പുതിയ ടാബ് ലറ്റായ ഗാലക്സി ടാബ് ആക്ടീവ് 2 മാർച്ച് മധ്യത്തോടെ വിപണിയിലെത്തും.
വില 50990 രൂപ. ടച്ച്, പോഗോ പിൻ, റീപ്ലേസബിൾ ബാറ്ററി, എസ് പെൻ, ബയോമെട്രിക് ഓതന്റിഫിക്കേഷൻ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ബാറ്ററി 4450 എംഎഎച്ച് ആണ്.
മഴ, പൊടി, ആകസ്മികമായ ഷോക്കുകളും വീഴ്ച എന്നിവയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് സാംസങ് ഐടി ആൻഡ് മൊ ബൈൽ എന്റർപ്രൈസസ് ബിസിനസ് സീനിയർ വൈസ് പ്രസിഡണ്ട് സുകേഷ് ജെയിൻ പറഞ്ഞു.