ഷവോമിയുടെ എംഐ എ3 അവതരിപ്പിച്ചു
Friday, August 30, 2019 3:12 PM IST
ന്യൂഡൽഹി: പുതിയ സ്മാർട്ട്ഫോൺ മോഡലായ എംഐ എ3 ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇറങ്ങുന്ന ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ റെസല്യൂഷനുള്ള കാമറാ സംവിധാനമാണ്.
12,999 രൂപ മുതൽ വിലയുള്ള ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ചിപ്പ്സെറ്റ്, സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 4030 എംഎഎച്ച് ബാറ്ററി, 48 എംപി ട്രിപ്പിൾ കാമറ, ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ ഫീച്ചറുകളുണ്ട്.
സോണിയുടെ 48 എംപി ഐഎംഎക്സ്586 സെൻസർ, 8 എംപി അൾട്രാ വൈഡ്, 2 എംപി ഡെപ്ത്ത് സെൻസർ എന്നിവയടങ്ങിയ ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 32 എംപി മുൻകാമറയുമുണ്ട്.
4 ജിബി + 64 ജിബി പതിപ്പിന് 12,999 രൂപ മുതലും 6 ജിബി + 128 ജിബി പതിപ്പിന് 15,999 രൂപ മുതലുമാണ് വില.