കൂടാതെ ഫോണുകള്‍ ഒപ്റ്റിക്കല്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും വാഗ്ദാനം ചെയ്യുന്നു. വി40ന് സീസ് ലെന്‍സുകളാല്‍ പരിരക്ഷിക്കപ്പെട്ട രണ്ട് 50 എംപി കാമറ ഉണ്ട്. വി40 പ്രോയില്‍ മൂന്ന് 50 എംപി കാമറകളുണ്ട്. രണ്ട് മോഡലുകള്‍ക്കും മുന്‍വശത്ത് 50 എംപി സെല്‍ഫി കാമറയുമുണ്ട്.
രണ്ട് ഫോണുകളും വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് ഐപി 68റേറ്റ് ചെയ്തിരിക്കുന്നു. രണ്ട് ഫോണുകളും 80വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനും റിവേഴ്സ് ചാര്‍ജിംഗിനും പിന്തുണയുള്ള വലിയ 5,500 എംഎഎച്ച് ബാറ്ററി പായ്ക്കോടെയാണ് വിപണിയില്‍ എത്തുന്നത്.
ഇന്ത്യയില്‍ വിവോ വി40 5ജിയുടെ 8ജിബി+128ജിബിക്ക് 34,999 രൂപയും 8ജിബി +256ജിബിക്ക് 36,999 രൂപയും 12ജിബി + 512ജിബിക്ക് 41,999 രൂപയും ആണ് വില. വിവോ വി40 പ്രോ 5ജിയുടെ 8ജിബി+256ജിബിക്ക് 49,999 രൂപയും 12ജിബി+51ജിബി വേരിയന്റിന് 55,999 രൂപയും ആണ് വില.
ഇന്ത്യയില്‍ ഓഗസ്റ്റ് 13 മുതല്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ വില്പനയ്ക്ക് എത്തും. ഫ്ളിപ്കാര്‍ട്ടിലൂടെയും വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഇവ ഓണ്‍ലൈനായി വാങ്ങാന്‍ കഴിയും.