പോക്കോ പാഡ് 5ജി ടാബ്ലെറ്റ് ഇന്ത്യയില്‍
Monday, August 26, 2024 1:04 PM IST
പോക്കോ പാഡ് 5ജി ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ പോക്കോയുടെ ആദ്യ ടാബ്ലെറ്റാണിത്. 120ഹെഡ്സ് റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസോടെ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവയുള്ള 12.1 ഇഞ്ച് 1.5കെ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ ആണ് പോക്കോ പാഡിന് നല്‍കിയിരിക്കുന്നത്.
ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, ക്വാഡ് സ്പീക്കര്‍ സജ്ജീകരണം, രണ്ട് മൈക്രോഫോണുകള്‍, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നീ പിന്തുണയോടെയാണ് ടാബ്ലെറ്റ് വരുന്നത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസിലാണ് പോക്കോ പാഡ് പ്രവര്‍ത്തിക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 7എസ് രണ്ടാം തലമുറ ചിപ്സെറ്റാണ് പോക്കോ പാഡിന് കരുത്ത് പകരുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി ബാക്ക് കാമറയും 8 എംപി ഫ്രണ്ട് കാമറയും പോക്കോയില്‍ ഉണ്ട്.
8 ജിബി റാമും 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമായാണ് ടാബ് വരുന്നത്. 33വാട്ട് ചാര്‍ജിംഗ് പിന്തുണയുള്ള വലിയ 10,000എംഎഎച്ച് ബാറ്ററിയാണ് ടാബ്ലെറ്റിന് നല്‍കിയിരിക്കുന്നത്. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി ഐപി52 റേറ്റിംഗും പോക്കോ പാഡിനുണ്ട്.
പിസ്ത ഗ്രീന്‍, കോബാള്‍ട്ട് ബ്ലൂസ് എന്നീ രണ്ട് നിറങ്ങളിലാണ് പോക്കോ പാഡ് 5ജി എത്തുന്നത്. 8 ജിബി+128 ജിബി വേരിയന്റിന് 23,999 രൂപയും 8 ജിബി+256 ജിബി വേരിയന്റിന് 25,999 രൂപയുമാണ്. ഓഗസ്റ്റ് 27 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ടാബ് ലഭ്യമാകും.
എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് 3,000 രൂപയുടെ അധിക കിഴിവ് ലഭ്യമാകും.