ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ഇ​വ​യാ​ണ്...
Thursday, May 2, 2024 2:34 PM IST
വ്യാ​യാ​മ​ത്തി​ലൂ​ടെ ത​ല​ച്ചോ​റി​നെ ഉ​ത്തേ​ജി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മോ...? ര​ണ്ട് കൈ​ക​ളി​ലെ​യും വി​ര​ലു​ക​ള്‍ വ്യ​ത്യ​സ്ഥ രീ​തി​യി​ല്‍ മ​ട​ക്കി​യും നൂ​ര്‍​ത്തു​മെ​ല്ലാം വ്യാ​യാ​മ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് മ​സ്തി​ഷ്‌​ക​ത്തെ ഉ​ത്തേ​ജി​പ്പി​ക്കാ​മെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ ഇ​പ്പോ​ള്‍ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ശ​രി​യാ​ണ്, മ​സ്തി​ഷ്‌​ക വ്യാ​യാ​മ​ത്തി​ലൂ​ടെ ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ഹി​പ്പോ​കാ​മ്പ​സ്, പ്രി​ഫ്രോ​ണ്ട​ല്‍ കോ​ര്‍​ട്ട​ക്‌​സ്, അ​മി​ഗ്ഡാ​ല എ​ന്നി​വ​യു​ള്‍​പ്പെ​ടെ ത​ല​ച്ചോ​റി​ന്‍റെ മേ​ഖ​ല​ക​ളെ ഉ​ത്തേ​ജി​പ്പി​ച്ച് ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കാം എ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ ക​ണ്ടെ​ത്ത​ല്‍.

ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ഇ​വ​യാ​ണ്...

മ​ന​ക്ക​ണ​ക്ക്, ക്രോ​സ് വേ​ഡ് പ​സി​ല്‍​സ്

മ​സ്തി​ഷ്‌​ക വ്യാ​യാ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് മ​ന​ക്ക​ണ​ക്ക്. കാ​ല്‍​ക്കു​ലേ​റ്റ​ര്‍ ഉ​പ​യോ​ഗി​ക്കാ​തെ ഓ​ര്‍​മ​യി​ല്‍ ക​ണ​ക്ക് കൂ​ട്ടു​ന്ന​താ​ണി​ത്. ല​ളി​ത​മാ​യ ഗ​ണി​ത​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ക്ര​മേ​ണ ക​ടു​പ്പ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ കൂ​ട്ടു​ക​യാ​ണ് വേ​ണ്ട​ത്.

ഈ ​വ്യാ​യാ​മം വി​വ​ര​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ്രോ​സ​സ് ചെ​യ്യാ​നു​ള്ള ത​ല​ച്ചോ​റി​ന്‍റെ ക​ഴി​വി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ക​യും​ചെ​യ്യും.

അ​തു​പോ​ലെ മ​സ്തി​ഷ്‌​ക വ്യാ​യാ​മം ല​ഭി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് ക്രോ​സ് വേ​ഡ് പ​സി​ല്‍​സ്. പ​ദ​സ​മ്പ​ത്ത്, ഓ​ര്‍​മ​ശ​ക്തി, പ്ര​ശ്‌​ന​പ​രി​ഹാ​ര ക​ഴി​വു​ക​ള്‍ എ​ന്നി​വ​യെ ഈ ​വ്യാ​യാ​മ​ത്തി​ലൂ​ടെ പ​രി​പോ​ഷി​പ്പി​ക്കാം.

പു​തി​യ ഭാ​ഷ, വാ​യ​ന

ഒ​രു പു​തി​യ ഭാ​ഷ പ​ഠി​ക്കു​ന്ന​ത് ഓ​ര്‍​മ, ശ്ര​ദ്ധ, വൈ​ജ്ഞാ​നി​ക ക​ഴി​വു​ക​ള്‍ എ​ന്നി​വ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ഇ​തി​നാ​യി ഭാ​ഷാ പ​ഠ​ന ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം.

പ​തി​വാ​യി വാ​യി​ക്കു​ന്ന​ത് ത​ല​ച്ചോ​റി​നെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ഓ​ര്‍​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. നി​ങ്ങ​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള പു​സ്ത​ക​ങ്ങ​ളോ ലേ​ഖ​ന​ങ്ങ​ളോ വാ​യി​ക്കാ​ന്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ക.

ക​ഥാ​പാ​ത്ര​ങ്ങ​ള്‍, പ്ലോ​ട്ടു​ക​ള്‍, വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്നി​വ ഓ​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ലൂ​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ത്തേ​ജി​പ്പി​ക്കാം.

സു​ഡോ​കു, മെ​ഡി​റ്റേ​ഷ​ന്‍

ഓ​ര്‍​മ, ഏ​കാ​ഗ്ര​ത, യു​ക്തി ചി​ന്ത എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സു​ഡോ​കു ക​ളി​ക്കു​ന്ന​ത് സ​ഹാ​യി​ക്കും. എ​ളു​പ്പ​മു​ള്ള പ​സി​ലു​ക​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ക്ര​മേ​ണ ക​ടു​പ്പ​മു​ള്ള​തി​ലേ​ക്ക് നീ​ങ്ങാ​വു​ന്ന​താ​ണ്.

സു​ഡോ​കു പ​സി​ല്‍ ബു​ക്ക്, ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. സു​ഡോ​കു ത​ല​ച്ചോ​റി​ന്‍റെ യു​ക്തി​സ​ഹ​വും വി​ശ​ക​ല​ന​പ​ര​വു​മാ​യ ക​ഴി​വു​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും മൊ​ത്ത​ത്തി​ലു​ള്ള ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഓ​ര്‍​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു വ്യാ​യാ​മ​മാ​ണ് മെ​ഡി​റ്റേ​ഷ​ന്‍. മെ​ഡി​റ്റേ​ഷ​ന്‍ ഏ​കാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ക​യും സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കു​ക​യും ചെ​യ്യും. അ​തോ​ടെ മ​സ്തി​ഷ്‌​ക ആ​രോ​ഗ്യ​വും ഓ​ര്‍​മ​ശ​ക്തി​യും വ​ര്‍​ധി​ക്കും.

ചെ​സ്, ബ്രെ​യി​ന്‍ ടീ​സ​ര്‍

ചെ​സ് ക​ളി ബു​ദ്ധി​വി​കാ​സ​ത്തെ സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ്. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ബ്രെ​യി​ന്‍ ടീ​സ​റു​ക​ള്‍. ഓ​ണ്‍​ലൈ​നി​ലോ പ​സി​ല്‍ ബു​ക്കു​ക​ളി​ലോ ബ്രെ​യി​ന്‍ ടീ​സ​റു​ക​ളും ക​ട​ങ്ക​ഥ​ക​ളും ക​ണ്ടെ​ത്താം.

ചെ​സ് ഓ​ണ്‍​ലൈ​നാ​യും അ​ല്ലാ​തെ​യും ക​ളി​ക്കാ​വു​ന്ന​താ​ണ്. ഈ ​വ്യാ​യാ​മ​ങ്ങ​ള്‍ വി​മ​ര്‍​ശ​നാ​ത്മ​ക ചി​ന്ത, പ്ര​ശ്‌​ന​പ​രി​ഹാ​ര ക​ഴി​വു​ക​ള്‍, ഓ​ര്‍​മ നി​ല​നി​ര്‍​ത്ത​ല്‍ എ​ന്നി​വ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും മ​സ്തി​ഷ്‌​ക ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.

സം​ഗീ​തം, സാ​മൂ​ഹി​ക ജീ​വി​തം

സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ഠി​ക്കു​ന്ന​തും സം​ഗീ​തം പ​ഠി​ക്കു​ന്ന​തും ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കും. സം​ഗീ​ത​ത്തി​ന് മ​സ്തി​ഷ്‌​ക പ​രി​പോ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ട്.

അ​തു​പോ​ലെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലൂ​ടെ​യും ബൗ​ദ്ധി​ക നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താം. സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ ത​ല​ച്ചോ​റി​നെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും വൈ​കാ​രി​ക​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​തി​നാ​യി പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ക, ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക, സാ​മൂ​ഹി​ക ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ ക്ല​ബ്ബു​ക​ളി​ലോ സം​ഘ​ട​ന​ക​ളി​ലോ ചേ​രു​ക തു​ട​ങ്ങി​യ​വ ചെ​യ്യാം.