2020 ലെ കണക്കുകൾ പ്രകാരം പുതിയ കേസുകളുടെ എണ്ണം 1,27600 ഉം മരണ നിരക്ക് 72,616മാണ്. ഇന്ത്യയിൽ ഓരോ ദിവസവും ഏകദേശം 350 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വായിലെ കാൻസർ പുരുഷന്മാരിലാണ് സ്ത്രീകളിലേകാൾ കൂടുതലായി കാണപ്പെടുന്നത്.
കാരണങ്ങൾ • പലവിധത്തിലുള്ള പുകയില /വെറ്റില അടയ്ക്കയുടെ ഉപയോഗം.
• പുകയില വായയുടെ അകത്ത് വയ്ക്കുന്നത്.
• പാൻ വെറ്റിലയുടെയോ അടയ്ക്കയുടെയോ കൂടെ ഉപയോഗിക്കുന്നത്.
• മദ്യപാനം - മദ്യം കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. മദ്യം ഉപയോഗിക്കുന്നവർക്ക് വായിലെ കാൻസർ സാധ്യത രണ്ടിരട്ടി കൂടുതലാണ്. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ കാൻസർ സാധ്യത നാല് മടങ്ങ് കൂടുതലാണ്.
• മൂർച്ചയുള്ള പല്ലുകൾ/ അളവ് തെറ്റിയുള്ള വെപ്പുപല്ലുകൾ.
ഡോ. ദീപ്തി ടി. ആർ സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുർ പ്രിവന്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ. ഫോൺ - 6238265965