വാല്‍നട്ടുകളും ഫ്ളാക്സ് സീഡുകള്‍ പോലുള്ള വിത്തുകളും ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള നല്ല കൊഴുപ്പുകള്‍ ശരീരത്തിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം ഹൃദയത്തിനും തലച്ചോറിനു മാത്രമല്ല, ചര്‍മത്തിനും മുടിക്കും ആരോഗ്യകരമായ കൊഴുപ്പിന്റെ ആവശ്യമുണ്ട്. ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന്റെ ഇലാസ്തികതയും മുടിയുടെ ശക്തിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ത്വക്കിന്റെ ഈര്പം നിലനിര്‍ത്താനും ഇവ സഹായകമാണ്. ആരോഗ്യകരമായ ചര്‍മവും കരുത്തുറ്റ മുടിയും നേടാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പരിപ്പ്, വിത്തുകള്‍, നട്സ് തുടങ്ങിയ ഉള്‍പ്പെടുത്തണം.
ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിനു നല്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്.
ഇത്തരം കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് അവോക്കാഡോ, അണ്ടിപ്പരിപ്പ്, പരിപ്പുകള്‍, ഒലിവ് ഓയില്‍, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, കൊഴുപ്പ് നിറഞ്ഞ പാല് തുടങ്ങിയവ.
ആരോഗ്യകരമായ കൊഴുപ്പുകളാണെന്ന പേരില്‍ കുറച്ച് അധികം കഴിച്ചേക്കാം എന്ന് തീരുമാനിക്കരുത്. മിതമായ അളവില്‍ മാത്രമേ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ എന്നതും പ്രത്യേകം ഓര്‍മിക്കുക.