ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസാന്‍ ഇടയാകും.
രോഗപ്രതിരോധ സംവിധാനത്തില്‍ വ്യത്യാസങ്ങൾ രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്ക്കാന് നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.
ആര്‍ത്രൈറ്റിസ് വാര്‍ധക്യ സഹജമായ രോഗമാണോ? സാധാരണയായി പ്രായമേറിയവരിലാണ് സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്റ്
ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു.
വിവരങ്ങൾ:
ഡോ. അനൂപ് എസ്. പിള്ള സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം