നനവുള്ള മുടി കെട്ടിവയ്ക്കരുത് നനവുള്ള മുടി കെട്ടി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയിലെ കായ് എന്നു പറയാറുള്ള ഫംഗസ് രോഗത്തിനു (Piedra) സാധ്യതയുണ്ട്. കുളി കഴിഞ്ഞ് മുടി നന്നായി ഉണക്കാൻ ശ്രദ്ധിക്കണം.
ഇറുക്കമുള്ള ഷൂസ് ഒഴിവാക്കാം ഇറുക്കമുള്ള ഷൂസ് ധരിച്ചാൽ പാദങ്ങളിൽ നനവ് കെട്ടി നിൽക്കുന്നതുമൂലം ഫംഗസ് രോഗം വരാൻ സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങൾ നന്നായി കഴുകി ഈർപ്പം തുടച്ചു മാറ്റി
ഇമിഡസോൾ അടങ്ങിയ പൗഡർ കാൽവിരലിൽ പൂശുക.
നെയിൽ പോളിഷ് പുരട്ടാം കൈനഖങ്ങളിൽ നെയിൽ പോളിഷ് പുരട്ടുന്നത് ഇർപ്പം തങ്ങി നിൽക്കാതിരിക്കാൻ സഹായിക്കും. കാലിന്റെയും കൈയുടെയും നഖം അകത്തേക്ക് കയറ്റി വെട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
നഖത്തിനിടയിൽ നനവ് മാറാതിരിക്കാനും അഴുക്ക് കയറാനും അണുബാധ ഉണ്ടാകാനും ഇത് കാരണമാകും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.