ലിംഫെഡെമ, മരുന്ന് ലിംഫാറ്റിക് സിസ്റ്റത്തിന് ലിംഫ് ദ്രാവകം ശരിയായി പുറന്തള്ളാന്‍ കഴിയാത്തപ്പോള്‍ ലിംഫെഡെമ എന്ന പ്രശ്നം ഉണ്ടാകും. ഇത് കണങ്കാലുകളിലും കാലുകളിലും ദ്രാവകം കെട്ടിനില്‍ക്കാനും അതോടെ വീക്കത്തിനും കാരണമാകുന്നു.
ശസ്ത്രക്രിയ, റേഡിയേഷന് അല്ലെങ്കില്‍ അണുബാധ എന്നിവ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ തുടങ്ങിയവയുടെ പാര്‍ശ്വഫലമായി ശരീരത്തില്‍ ദ്രാവകം നിലനില്ക്കാനും കണങ്കാലില്‍ വീക്കം വരാനും കാരണമാകും.
ഗര്‍ഭധാരണം, അമിതവണ്ണം ഗര്‍ഭാവസ്ഥയില്‍ കണങ്കാലുകളിലും കാലിലും നീരുവരാറുണ്ട്. ഗര്‍ഭകാലത്ത് ശരീരം കൂടുതല്‍ ദ്രാവകം നിലനിര്‍ത്തും. വളരുന്ന ഗര്‍ഭപാത്രം ശരീരത്തിന്റെ താഴത്തെ സിരകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കണങ്കാലുകള്‍ വീര്‍ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഇതിന്റെ കാരണം. അമിതമായ ശരീരഭാരം കാലുകളിലെ സിരകളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും.
ഇത് രക്തചംക്രമണത്തെ ബാധിക്കും. കാലുകളില്‍ ദ്രാവകം കെട്ടിപ്പടുക്കുന്നതിനും ഇതിലൂടെ സമ്മര്‍ദ്ദമുണ്ടാകുകയും കണങ്കാലുകള്‍ വീര്‍ക്കുകയും ചെയ്യും.
ദ്രാവകം നിലനിര്‍ത്തല്‍, പരിക്ക് ശരീരത്തിലെ കോശങ്ങളില്‍ വളരെ അധികം വെള്ളം അടിഞ്ഞുകൂടുമ്പോള്‍ അത് കാലിലേക്കും കാല്പാദത്തിലേക്കും അടിഞ്ഞു കൂടും. കാല് ഉയര്‍ത്തിവച്ചും മറ്റും ഇതിനു പരിഹാരം കാണാം. ശരീരത്തിലെ ജലാംശം കുറയ്ക്കുകയാണ് ഇതിന്റെ ഒരു പോംവഴി.
ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക, ഹോര്‍മോണ്‍ മാറ്റങ്ങള്‍ അല്ലെങ്കില്‍ ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ വിവിധ കാരണങ്ങളാലും കാലില്‍ നീര് ഉണ്ടാകാറുണ്ട്.
ഉളുക്ക്, സ്ട്രെയിന്‍ അല്ലെങ്കില്‍ ഒടിവുകള്‍ പോലുള്ള കണങ്കാലിന് ഉണ്ടാകുന്ന പരിക്കുകള്‍ വീക്കത്തിനു കാരണമാകാറുണ്ട്.