ചികിത്സകൾ: 1. ഇനാമലിൽ മാത്രം വരുന്ന പോട്, കട്ടിയുള്ള ഫില്ലിംഗ് പദാർഥങ്ങൾ വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പല്ലിന്റെ അതേ കളറിലുള്ള ഫില്ലിംഗ് പദാർഥങ്ങൾ ലഭ്യമാണ്.
2. ഡെന്റീൻ കൂടെ ഉൾപ്പെടുന്ന പോടുകൾക്ക് ഇതിനടിയിലെ പൾപ്പിനെ സംരക്ഷിച്ചുകൊണ്ട് കട്ടിയുള്ള ഫില്ലിംഗ് മെറ്റീരിയൽസ് വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പോടിന്റെ ആഴം എക്സ്റേ എടുത്ത് പരിശോധിച്ചതിനുശേഷം ഫില്ലിംഗ് നടത്താവുന്നതാണ്.
3. പൾപ്പ് വരെ എത്തുന്ന പോടുകൾ റൂട്ട് കനാൽ ചികിത്സയും ക്യാപ്പുമിട്ട് പരിരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കും
പ്രതിരോധം പരിശോധനകളിൽ കൂടി മാത്രമേ പോടുകൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡോക്ടറുടെ സഹായത്താലും എക്സറേ പരിശോധനയിലും പോടുകൾ ഭൂരിഭാഗവും കണ്ടുപിടിക്കാവുന്നതാണ്.
വർഷത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധിച്ചാൽ പ്രാരംഭഘട്ടത്തിൽ തന്നെ ഇതു കണ്ടെത്താം. ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഇത് പരിഹരിക്കുകയും ചെയ്യാം.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 94472 19903.