നല്ല ജീവിതശൈലിയിലൂടെ പ്രമേഹപ്രതിരോധം
Friday, January 27, 2023 10:08 PM IST
ഡോ. എം. പി. മണി
പ്ര​മേ​ഹം ആ​ർ​ക്കും ഏ​തു പ്രാ​യ​ത്തി​ലും ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ൽ​പം ശ്ര​ദ്ധി​ക്കു​ക​യാ​ണെങ്കി​ൽ പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. ഇ​തി​ന് ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത് ന​ല്ല ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ന​ല്ല ജീ​വി​ത ശൈ​ലി​യി​ലാ​ണ്.

* ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല നോ​ർ​മ​ലാ​യ അ​വ​സ്ഥ​യി​ൽ സൂ​ക്ഷി​ക്ക​ണം.
* ഡോ​ക്ട​ർ പ​റ​ഞ്ഞുത​രു​ന്ന​ത​നു​സ​രി​ച്ച് ആ​ഹാ​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം.
* വ​റു​ത്ത​തും പൊ​രി​ച്ച​തും കൂ​ടു​ത​ൽ ഉ​പ്പ് ചേ​ർ​ന്ന​തുമാ​യ ആ​ഹാ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യാ​ണ് ന​ല്ല​ത്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് പ്ര​മേ​ഹ​ത്തെ മാ​ത്ര​മ​ല്ല, മ​റ്റ് പല രോ​ഗ​ങ്ങ​ളേ​യും പ്ര​തി​രോ​ധി​ക്കാ​നും സ​ഹാ​യി​ക്കും.

നടപ്പ്, ശാരീരിക അധ്വാനം

ശ​രീ​ര​ത്തിന്‍റെ വ​ണ്ണ​വും ഭാ​ര​വും കൂ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​തി​നു ദി​വ​സ​വും വ്യാ​യാ​
മ​ം ശീ​ലി​ക്കു​ക​യോ ന​ട​ക്കു​ക​യോ ശാ​രീ​രി​ക​ അ​ധ്വാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യോ വേ​ണം.

പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ന​ല്ല ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത ശീ​ല​ങ്ങ​ൾ ആ​യ പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക​യും വേ​ണം. എ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഡോ​ക്ട​റെ കാ​ണു​ന്ന​തും ന​ല്ല​താ​ണ്.


* ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് എ​ന്ന് അ​റി​യു​ന്ന​വ​ർ ആ​ഹാ​രകാര്യങ്ങളിൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​ധു​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം. ഉ​പ്പ് തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉ​പേ​ക്ഷി​ക്കു​ക​യോ ആ​ണ് വേ​ണ്ട​ത്.

അരിയാഹാരം ഒരു നേരം

കൂ​ടു​ത​ൽ കൊ​ഴു​പ്പ് അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ഹാ​രങ്ങൾ, ബേ​ക്ക​റി വിഭവങ്ങൾ, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ എ​ന്നി​വ​യും ക​ഴി​ക്കാ​തി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്.
* അ​രി​യാ​ഹാ​രം ഒ​രു നേ​രം മാ​ത്ര​മാ​ക്കു​കയാവും ഉ​ചി​തം.

റാഗി കഴിക്കാം

പ്ര​മേ​ഹം ഉ​ള്ള​വ​രി​ൽ പ​ല​രും അ​രി​ക്കു പ​ക​രം ഗോ​ത​മ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. പ്ര​മേ​ഹം ഉ​ള്ള​വ​ർ ഗോ​ത​മ്പ് ക​ഴി​ക്കു​ന്ന​തു ന​ല്ല​ത​ല്ല. റാ​ഗി ക​ഴി​ക്കാ​വു​ന്ന​താ​ണ്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​രാ​തി​രി​ക്കാ​നും ഉ​യ​ർ​ന്ന നി​ല സാ​ധാ​ര​ണ നി​ല​യി​ൽ ആ​ക്കു​ന്നതിനും ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും മ​രു​ന്നു​ക​ളു​ടെ സ​ഹാ​യം ഇ​ല്ലാ​തെത​ന്ന ഇത്തരം കരുതലുകളിലൂടെ ക​ഴി​യു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393