2.കുറഞ്ഞ കലോറിയുളള ആഹാരം നിലനിര്‍ത്തുക കുറഞ്ഞ കലോറിയുളള ആഹാരം കഴിച്ചു ശീലിക്കുകയാണ് ശരീരഭാരം കുറയ്ക്കുന്നതിനുളള മുഖ്യമാര്‍ഗം. ദിനംപ്രതി ശരീരം ഉപയോഗിച്ചു കളയുന്ന കലോറിയേക്കാള്‍ കുറഞ്ഞ കലോറിയുളള ആഹാരം മാത്രം കഴിക്കുന്നത് ശീലിക്കുക.
കൂടുതല്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും കൊഴുപ്പില്ലാത്ത പ്രോട്ടീനും എല്ലാത്തരത്തിലുളള ധാന്യങ്ങളും കഴിക്കുകയെന്ന വഴി മാത്രമേ കലോറി നിയന്ത്രിക്കാനായി ഉളളൂ.
ഉയര്‍ന്ന കലോറിയടങ്ങിയ ഭക്ഷണങ്ങൾ, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, മധുരപാനീയങ്ങള്‍, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതും കലോറി നിയന്ത്രണത്തെ സഹായിക്കുന്നു.
ഡോ. അഖിൽ കൃഷ്ണ എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎൻബി (ഇന്റേണൽ മെഡിസിൻ), ഡിഎം (എൻഡോക്രൈനോളജി), എസ് സി ഇ (എൻഡോക്രൈനോളജി ആർസിപി, യുകെ). അസോസിയേറ്റ് കൺസൽട്ടന്റ് ഇൻ എൻഡോക്രൈനോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം.