പെൽവിക് പെയ്ൻ മാറുമോ?
Friday, February 3, 2017 2:12 AM IST
? 20 വയസുള്ള മകൾക്കു വേണ്ടണ്ടിയാണ് ഇത് എഴുതുന്നത്. അവൾക്ക് കടുത്ത അടിവയറുവേദനയും ഇടുപ്പുഭാഗത്തു വേദനയും വന്നതിനെത്തുടർന്ന് ഡോക്ടറെ കണ്ടണ്ടു. പെൽവിക് പെയ്ൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. മരുന്നു കഴിക്കുകയാണ്. ഈ വേദന പൂർണമായും മാറുമോ?

= പെൽവിക് പെയ്ൻ എന്നു പറയുന്നത് അടിവയറിനും ഇടുപ്പിലും ഉണ്ടണ്ടാകുന്ന വേദനയെയാണ്. ഇതിന് ധാരാളം കാരണങ്ങൾ ഉണ്ടണ്ട്. ഇടുപ്പിലെ എല്ലുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ഗർഭാശയത്തിലും അണ്ഡാശയത്തിലും ഉണ്ടണ്ടാകാവുന്ന വ്യത്യാസങ്ങൾ, അണുബാധകൾ, മൂത്രാശയത്തിലും അതിനുചുറ്റും ഉണ്ടണ്ടാകാവുന്ന അണുബാധകൾ മുതലായവയെല്ലാം ഇത്തരം വേദന ഉണ്ടണ്ടാക്കാം. രക്‌തം, മൂത്രം മൂതലായവയുടെ പരിശോധന, ഗർഭപാത്രസംബന്ധമായ ബുദ്ധിമുട്ടുകൾ അറിയാനുള്ള പരിശോധന മുതലായവ നടത്താം. ആവശ്യമെങ്കിൽ അൾട്രാസൗണ്ടണ്ട് സ്കാനിംഗ്, എക്സ്റേ മുതലായവ നടത്താം. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടണ്ട് വേദനയുടെ ശരിയായ കാരണം കണ്ണ്ടത്തി ചികിത്സ നേടുക.